
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ രാജകുമാരന് ചമഞ്ഞു 25 ലക്ഷം ഡോളര്‍ തട്ടിയ ആള്‍ക്കെതിരെ കടുത്ത തടവും പിഴയും ശിക്ഷ വിധിച്ച് യുഎസ് കോടതി. ലബനീസ് പൗരനായ അലക്സ് ടന്നൗസിനാണ് സാന്‍ അന്റോണിയോയിലെ യുഎസ് ഫെഡറല്‍ കോടതി 2.2 മില്യണ്‍ ഡോളര്‍ പിഴയും 20 വര്‍ഷം തടവും വിധിച്ചത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബിസിനസുകാരനായ ടന്നൗസ് യുഎഇ രാജകുടുംബാംഗമാണെന്നു വിശ്വസിപ്പിച്ചാണ് നിരവധി പേരെ കബളിച്ച് പണം തട്ടിയത്. വന്‍ ലാഭം വാഗ്ദാനം ചെയ്ത് ഇയാള്‍ ആളുകളില്‍നിന്നു നിക്ഷേപമായി പണം സ്വീകരിക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ച ഇയാള്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് തടവുശിക്ഷ വിധിച്ചത്.