
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : ഷാര്‍ജയിലെ പൊതു,ഗവണ്മെന്റ് ലൈബ്രറികള്‍ ശാക്തീകരിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 4.5 ദശലക്ഷം ദിര്‍ഹം അനുവദിച്ചു. 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ അറബ്,അന്തര്‍ദേശീയ പ്രസാധകരില്‍ നിന്നുള്ള കൃതികള്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു. എമിറേറ്റിലെ ലൈബ്രറികളെ വായനക്കാര്‍ക്കും പ്രസാധകര്‍ക്കും പ്രധാന റഫറന്‍സ് കേന്ദ്രമായി വളര്‍ത്തുന്നതിനാണ് ശൈഖ് സുല്‍ത്താന്‍ ഗ്രാന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 2,500ലധികം പ്രസാധകരെയും പ്രദര്‍ശകരെയും ഒരുമിപ്പിക്കുന്ന അഭിമാന മേളയാണിത്. സാഹിത്യപരവും വൈജ്ഞാനികവുമായ സംഭാവനകളുടെ വൈവിധ്യമാര്‍ന്ന തലങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്.
ഈ വാര്‍ഷിക ഗ്രാന്റ് ഷാര്‍ജയിലും യുഎഇയിലുടനീളമുള്ള വായനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പുസ്തക വ്യവസായം മെച്ചപ്പെടുത്തുന്നതിനും അറിവിലേക്കുള്ള പ്രവേശനം വിശാലമാക്കുന്നതിനുമുള്ള ഷാര്‍ജ ഭരണാധികാരിയുടെ പ്രതിബദ്ധതയാണ് തെളിയിക്കുന്നത്. ലൈബ്രറികളെ ശക്തിപ്പെടുത്തുന്നതിലൂടെ ഷാര്‍ജയുടെ സമഗ്രമായ സാംസ്കാരിക നവോത്ഥാനത്തിന് അത് ഗുണകരമാകും. ഇത് വിജ്ഞാനാധിഷ്ഠിത സമൂഹത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിന് കാരണമാകുകയും ചെയ്യുമെന്നും ഷാര്‍ജ ബുക്ക് അതോറിറ്റി(എസ്ബിഎ) ചെയര്‍പേഴ്സണ്‍ ശൈഖ ബോദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി അഭിപ്രായപ്പെട്ടു, ‘ഷാര്‍ജ ഭരണാധികാരിയുടെ ഗ്രാന്റ് ഷാര്‍ജയുടെ പൊതു ഇടങ്ങളിലേക്ക് സമകാലിക ചിന്തകളും അറിവും കൊണ്ടുവരാനും പ്രസിദ്ധീകരണ മേഖലയെ ഉയര്‍ത്താനുമുള്ള നിരന്തരമായ ശ്രമങ്ങള്‍ക്ക് കരുത്തേകുന്നതാണ്. നിലവിലെ ശാസ്ത്രീയവും ബൗദ്ധികവുമായ സൃഷ്ടികള്‍ക്കൊപ്പം ലൈബ്രറി ശേഖരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ അറിവിന്റെയും നവീകരണത്തിന്റെയും കാര്യത്തില്‍ സമൂഹം മുന്‍പന്തിയില്‍ തുടരുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘ലൈബ്രറികള്‍ പരിവര്‍ത്തന ശക്തിയാണ്. അവ വര്‍ത്തമാനത്തിലും ഭാവിയിലും സമൂഹത്തിന്റെ പാതയെ നയിക്കുന്നു. ലൈബ്രറി വിഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഏറ്റവും പുതിയ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലേക്കുള്ള ചുവടുവപ്പ് ഉറപ്പിക്കുന്നതിനുമുള്ള ഷാര്‍ജയുടെ സമര്‍പ്പണം സാമൂഹിക പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ്. വൈവിധ്യമാര്‍ന്ന ഭാഷകളില്‍ നിന്നുള്ള കൃതികള്‍ പ്രസിദ്ധീകരിക്കുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്തുകൊണ്ട് ആഗോള വിജ്ഞാനം വിപുലീകരിക്കുന്ന പ്രസാധകരുടെ അനിവാര്യമായ പ്രവര്‍ത്തനങ്ങളാണിത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം പ്രസാധകരെയും വിശാലമായ സാഹിത്യ ആവാസവ്യവസ്ഥയെയും പിന്തുണയ്ക്കുന്ന ഊര്‍ജസ്വലമായ കേന്ദ്രമായി നിലകൊള്ളുന്നു.ഇത് പുസ്തക വ്യവസായത്തിലുടനീളം പുരോഗതി വളര്‍ത്തുകയും ചെയ്യുന്നു. വാര്‍ഷിക ഗ്രാന്റ് ആയിരക്കണക്കിന് പൊതു-സ്വകാര്യ ലൈബ്രറികളെ ശക്തിപ്പെടുത്തുക മാത്രമല്ല,വിജ്ഞാനപ്രേരിത സമൂഹങ്ങളുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ ഷാര്‍ജയുടെ സ്ഥാനം ഉയര്‍ത്തുകയും ഗവേഷണത്തെ ഉത്തേജിപ്പിക്കുകയും പ്രാദേശികമായും അന്തര്‍ദേശീയമായും സാഹിത്യ ഭൂപ്രകൃതിയെ സമ്പന്നമാക്കുകയും ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.