
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശിതമാകുന്ന പുസ്തകങ്ങളില്‍ ഉള്ളടക്കംകൊണ്ട് സവിശേഷമായ പുസ്തകം ‘അക്ഷരം’ പ്രകാശനം ചെയ്തു. നാലുപതിറ്റാണ്ടു പിന്നിട്ട പുസ്തകമേളയുടെയും കാല് നൂറ്റാണ്ടിലേറെ മേളയിലെ സാന്നിധ്യമായ കോഴിക്കോട്ടെ യുവത ബുക്സിന്റെയും നാള്‍വഴികള്‍ക്കൊപ്പം പ്രമുഖ എഴുത്തുകാരുടെ രചനകള്‍ ഉള്‍പ്പെടുന്നതാണ് ‘അക്ഷരം’. ഷാര്‍ജ ബുക് അതോറിറ്റി പ്രസിദ്ധീകരണ വിഭാഗം ഡയരക്ടര്‍ മന്‍സൂര്‍ അല്‍ ഹസനി അറബ് എഴുത്തുകാരിയും പ്രസാധകയുമായ ഡോ.മര്‍യം അല്‍ ഷിനാസിക്ക് കോപ്പി നല്കി പ്രകാശനം ചെയ്തു.
ഷാര്‍ജ ബുക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് പിവി മോഹന്‍ കുമാര്‍,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര,ഹാറൂന്‍ കക്കാട്,ഡോ. അന്‍വര്‍ സാദത്ത്,എംസിഎ നാസര്‍,അസൈനാര്‍ അന്‍സാരി, കെഎല്‍പി യൂസുഫ്, അബ്ദുല്‍ ജബ്ബാര്‍ മംഗലത്തയില്‍, റിഹാസ് പുലാമന്തോള്‍, മുജീബ് എടവണ്ണ,ഉസ്മാന് കക്കാട്,ജാസ്മിന് ഷറഫുദ്ദീന്, കെഎല്‍പി ഹാരിസ്,ശരീഫ് കോട്ടക്കല്‍,അബ്ദുസ്സലാം തറയില്‍,മുനീബ നജീബ്,ഫാത്തിമ സുആദ പ്രസംഗിച്ചു.