
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി: ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ഒഴപ്രം സ്വദേശി റജിലാല്‍ കോക്കാടന്‍ (50) മരിച്ചു. അല്‍ മന്‍സൂര്‍ കോണ്‍ട്രാക്ടിങ്ങ് കമ്പനിയില്‍ ഓപ്പറേഷന് മാനേജരായിരുന്ന റജിലാല്‍ ജോലി കഴിഞ്ഞു തിരിച്ചുവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കേരള സോഷ്യല്‍ സെന്ററിന്റെ കഴിഞ്ഞവര്‍ഷത്തെ ഓഡിറ്ററായിരുന്ന അദ്ദേഹം ശക്തി തിയറ്റേഴ്സ് അബുദാബിയുടെ സജീവ പ്രവര്‍ത്തകനാണ്. ഭാര്യ മായ റജിലാല്‍ കേരള സോഷ്യല്‍ സെന്ററിന്റെ വനിതാ കമ്മിറ്റി അംഗമാണ്. ദീര്‍ഘകാലം ഒമാനില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ എട്ടുവര്‍ഷമായി കുടുംബസമേതം അബുദാബിയിലാണ്. മൂത്തമകന് നിരഞ്ജന് മദ്രാസില്‍ മൂന്നാം വര്‍ഷ ഫാഷന്‍ ഡിസൈനര്‍ വിദ്യാര്‍ത്ഥിയാണ്. ഇളയമകന് ലാല്‍ കിരണ്‍ ജെംസ് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥിയാണ്. ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം അന്തിമ നടപടികള്‍ക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.