
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
കുവൈത്ത് സിറ്റി : കണ്ണൂര്‍ മുട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (61) കുവൈത്തില്‍ നിര്യാതനായി. രണ്ടു മാസത്തോളം ആയി ഫര്‍വാനിയ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. ജാസ്മിനയാണ് ഭാര്യ. ഹന്നത്ത് (കാനഡ) സന, സഫ എന്നിവര്‍ മക്കളാണ്. തന്‍സല്‍ (കാനഡ) സജ്ജാദ് (കുവൈത്ത്) എന്നിവര്‍ മരുമക്കളാണ്. ഷുക്കൂര്‍ (ലുലു ഹൈപ്പര്‍ കുവൈത്ത്) സാദിഖ്, താഹിറ, മുനീറ എന്നിവര്‍ സഹോദരങ്ങള്‍ ആണ്. കുവൈത്തിലെ സ്വകാര്യ കമ്പനിയില്‍ ഫിനാന്‍സ് മാനേജര്‍ ആയി ജോലി ചെയ്തുവരുകയായിരുന്നു. മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനം കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.