
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി അന്താരാഷ്ട്ര ഹണ്ടിങ് പ്രദര്‍ശനത്തിനു തിരക്കേറി വരികയാണ്. കഴിഞ്ഞ ദിവസം അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഡിഹെക്സ് സന്ദര്‍ശിച്ചു. കുട്ടികളും മുതിര്‍ന്നവരുമടക്കം സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ എത്തിയത്. അറബ് പൈതൃകവും പാരമ്പര്യങ്ങളും പ്രോത്സാഹിപ്പിക്കുന്ന മിഡിലീസ്റിലെ ഏറ്റവും വലിയ പ്രദര്‍ശനത്തിനാണ് അഡിഹെക്സ് സാക്ഷ്യം വഹിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ തോക്ക്, ഫാല്‍ക്കണ്‍, ഒട്ടകം, വേട്ടനായ്ക്കള്‍ തുടങ്ങിയവയെല്ലാം പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങളാണ്. ദിവസേന നടക്കുന്ന ഫാല്‍ക്കണ്‍ ലേലത്തില്‍ നിരവധിയാളുകളാണ് പങ്കെടുക്കുന്നത്. സന്ദര്‍ശകരില്‍ നിന്നും നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി നല്‍കുന്നുണ്ട്. മരുഭൂമിയില്‍ കാണപ്പെടുന്ന അറേബ്യന്‍ ബസ്റ്റാര്‍ഡ് എന്ന അപൂര്‍വയിനം പക്ഷിയെയും അതിന്റെ ആവാസ വ്യവസ്ഥയെയും നേരില്‍ കാണുന്നതിനുള്ള സൗകര്യവും പ്രദര്‍ശനത്തിലൊരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ കൗതുകം പകരുന്ന കാഴ്ചയാണിത്. കുതിരസവാരി, ഫാല്‍ക്കണ്‍ വേട്ട, ഷൂട്ടിംഗ്, ക്യാമ്പിംഗ്, മറൈന്‍ സ്പോര്‍ട്സ് എന്നിവയിലെ ഏറ്റവും പുതിയ അത്യാധുനിക കണ്ടുപിടുത്തങ്ങളെക്കുറിച്ച് പ്രദര്‍ശകര്‍ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്യനഹ്യാനോട് വിശദീകരിച്ചു. അദ്ദേഹത്തിന്റെ മക്കളും അതോടൊപ്പം അല്‍ ഐന്‍ സ്പോര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് കമ്മറ്റി ചെയര്‍മാനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാനും മേജര്‍ ജനറല്‍ സ്റ്റാഫ് പൈലറ്റ് ഫാരിസ് ഖലാഫ് അല്‍ മസ്റൂയി, അബുദാബി പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും അബുദാബി ഹെറിറ്റേജ് അതോറിറ്റി ചെയര്‍മാനുമായ മാജിദ് അലി അല്‍ മന്‍സൂരി, അഡിഹെക്സിന്റെ ഉന്നത സംഘാടക സമിതി ചെയര്‍മാനും എമിറേറ്റ്സ് ഫാല്‍ക്കണേഴ്സ് ക്ലബ്ബിന്റെ സെക്രട്ടറി ജനറലും, കൂടാതെ അഡ്നെക് സെന്റര്‍ അബുദാബിയുടെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഹുമൈദ് മതാര്‍ അല്‍ ദഹേരിയും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു 14 പുതിയ രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 65 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇത്തവണ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. കുതിരസവാരി, ഫാല്‍ക്കണ്‍, വേട്ട ഉപകരണങ്ങള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍, വിവിധയിനം ഓഫ് റോഡ് വാഹങ്ങള്‍, ക്യാമ്പിങ് ഉപകരണങ്ങള്‍ തുടങ്ങി 11 മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രദര്‍ശനം പുരോഗമിക്കുന്നത്. രാവിലെ 11 മണി മുതല്‍ രാത്രി 10 മണിവരെ നടക്കുന്ന പ്രദര്‍ശനത്തിന് 35 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. സെപ്റ്റംബര്‍ എട്ടു വരെ പ്രദര്‍ശനം നീണ്ടു നില്ക്കും.