
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : കെഎംസിസി പാലക്കാട് ജില്ലാ നേതൃസംഗമവും മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി വിഎം മുഹമ്മദലി മാസ്റ്റര്‍ക്ക് നല്കിയ സ്വീകരണവും പ്രൗഢമായി. ഇസ്ലാഹി സെന്ററില്‍ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിഹാബ് കരിമ്പനോട്ടില്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അന്‍വര്‍ ചുള്ളിമുണ്ട, പ്രവര്‍ത്തക സമിതി അംഗം മജീദ് അണ്ണാന്‍തൊടി, ജില്ലാ കെയര്‍ കോര്‍ഡിനേറ്റര്‍ നൗഫല്‍ തോണിക്കര പ്രസംഗിച്ചു. പ്രവാസികള്‍ക്കായുള്ള അബൂദാബി കെഎംസിസിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ കെഎംസിസി കെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് അംഗങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തി.
ജില്ലാ മുസ്്ലിംലീഗ് സെക്രട്ടറി മഹമ്മദലി മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയില്‍ എത്തിയ അദ്ദേഹം ഉപതിരഞ്ഞെടുപ്പ് വിശേഷങ്ങളും ജില്ലയിലെ സംഘടനാ സംവിധാനത്തെയും പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തെയും സമ്പാദ്യത്തെയും പ്രതിപാദിച്ച് സംസാരിച്ചു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ,മണ്ഡലം, പഞ്ചായത്ത്,മുനിസിപ്പല്‍ ഭാരവാഹികള്‍,കെഎംസിസി കെയര്‍ കോര്‍ഡിനേറ്റര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കണ്ടമ്പാടി സ്വാഗതവും ട്രഷറര്‍ ഉനൈസ് കുമരനെല്ലൂര്‍ നന്ദിയും പറഞ്ഞു.