
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : യുഎഇയില്‍ സ്കൂള്‍ ഫീസ് വര്‍ധന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ പ്രതിസന്ധിക്ക് ചെറിയൊരു ആശ്വാസമാവുകയാണ് അബുദാബി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ നിബന്ധന. സ്വകാര്യ സ്കൂളുകളിലെ ട്യൂഷന് ഫീസ് വര്‍ധനയ്ക്ക് സര്‍ക്കാര്‍ പരിധി നിശ്ചിയിച്ചിരിക്കുകയാണ്. അസാധാരണ സാഹചര്യത്തില്‍ പോലും 15 ശതമാനത്തില്‍ കൂടുതല്‍ ട്യൂഷന് ഫീസ് വര്‍ധിപ്പിക്കാന്‍ പാടില്ല എന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അത്യപൂര്‍വ സാഹചര്യങ്ങളില്‍ ഫീസ് വര്‍ധനയ്ക്ക് അനുമതി ലഭിക്കാനും നിരവധി നിബന്ധനകള്‍ പാലിക്കേണ്ടി വരും. വിദ്യാഭ്യാസ ചെലവ് സൂചിക അടിസ്ഥാനമാക്കിയാവും ഫീസ് വര്‍ധന അംഗീകരിക്കുക. സ്കൂളിന്റെ വിവരങ്ങള്‍ സംബന്ധിച്ച് കൃത്യമായ ഓഡിറ്റ് റിപ്പോര്‍ട്ട് ഹാജരാക്കണം. മൂന്ന് തവണകളായോ വര്‍ഷത്തില്‍ 10 തവണകളോയോ ഫീസ് ഈടാക്കാവുന്നതാണ്. ട്യൂഷന് ഫീസിന്റെ അഞ്ചു ശതമാനം വരയേ രജിസ്ട്രേഷന് ഫീസായി വാങ്ങാന്‍ പാടുള്ളൂ. ഇത് മാത്രമല്ല, ഫീസിനു പകരമായി രക്ഷിതാക്കളില്‍ നിന്ന് സാമ്പത്തിക മറ്റ് ഈടുകള്‍ ആവശ്യപ്പെടരുത്. വിദ്യാര്‍ത്ഥിക്ക് സ്കൂളില്‍ അഡ്മിഷന് എടുക്കുന്നതിനു മുന്നോടിയായി രക്ഷിതാക്കളില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങാനോ ആദ്യ തവണത്തെ രജിസ്ട്രേഷന് ഫീസ് അടയ്ക്കാനോ ആവശ്യപ്പെടരുത്. ജീവനക്കാരുടെ മക്കളെ സ്കൂളില്‍ ചേര്‍ക്കുന്ന സമയത്ത് പ്രത്യേക പ്രത്യേകം ഫീസ് ഇളവ് നല്കുന്നുണ്ടെങ്കില് അക്കാര്യം കൂടി കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ആറ് വിഭാഗങ്ങളായാണ് ട്യൂഷന് ഫീസ് തരം തിരിച്ചിരിക്കുന്നത്. ട്യൂഷന് ഫീസ്, എഡ്യുക്കേഷന്‍ റിസോഴ്സ് ഫീസ്, യൂനിഫോം ഫീസ്, ട്രാന്സ്പോര്ട്ടേഷന് ഫീസ്, എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റി ഫീസ്, മറ്റ് ഫീസുകള്‍ എന്നിങ്ങനെയാണ് ഫീസുകള്‍ തരംതിരിച്ചിരിക്കുന്നത്. സ്കൂള്‍ റേറ്റിംഗ് പരിശോധനകളെ അടിസ്ഥാനമാക്കിയാണ് സാധാരണ സാഹചര്യങ്ങളില്‍ ഫീസ് വര്‍ധന നടത്തേണ്ടത്.