
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി: സ്കൂളുകളിലേക്ക് സുരക്ഷിതമായി മടങ്ങുക എന്ന സന്ദേശവുമായി അബുദാബി പൊലീസ് കുട്ടികളുമായി സംവദിച്ചു.
അവധിക്കാലത്തിനുശേഷം സ്കൂളുകളില്‍ എത്തിയ കുട്ടികള്‍ക്ക് പൂക്കളും മിഠായികളും മറ്റു സമ്മാനങ്ങളും നല്‍കിയാണ് പൊലീസ് സ്വീകരിച്ചത്.
വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടിയില്‍ പോലീസ് മ്യൂസിക് ബാന്‍ഡ് കൂടി അണിനിരന്നതോടെ കുട്ടികളുടെ മുഖത്ത് ആനന്ദവും ആശ്ചര്യവും നിറഞ്ഞുനിന്നു.
അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ സന്തോഷം പകര്‍ന്നുകൊണ്ടാണ് അബുദാബി പൊലീസ് അധ്യയനവര്‍ഷത്തിന്റെ ആദ്യദിനത്തെ ആകര്ഷകമാക്കിമാറ്റിയത്.
പോലീസ് വകുപ്പുകളുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മഹ്മൂദ് യൂസഫ് അല്‍ ബലൂഷി ഊന്നിപ്പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും അബുദാബി പൊലീസ് ആദ്യദിനത്തെ പ്രയോജനപ്പെടുത്തി.
രാജ്യത്തിന്റെ വികസന പ്രക്രിയയിലെ അടിസ്ഥാന സ്തംഭമായ വിദ്യാഭ്യാസത്തിനുള്ള നേതൃത്വ പിന്തുണ,
കുടുംബവും സ്കൂളും തമ്മിലുള്ള സഹകരണം, അറിവ്, ധാര്‍മ്മികത, വിദ്യാഭ്യാസം എന്നിവ സംയോജിപ്പിക്കുകയും ചെയ്യുന്നതില്‍ എല്ലാവര്ക്കും ഉത്തരവാദിത്തമുണ്ടെന്ന് പൊലീസ് അഭിപ്രായപ്പെട്ടു.
സ്കൂള്‍ സോണുകളിലും കാല്‍നട ലൈനുകളിലും വാഹനമോടിക്കുമ്പോള്‍ ്അതീവ ശ്രദ്ധയുണ്ടാവണമെന്ന് അദ്ദേഹം ഡ്രൈവര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
ട്രാഫിക് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കാനും അപകടങ്ങള്‍ ഒഴിവാക്കുകയും വേണം. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി റോഡുകളിലെ വേഗപരിധി പാലിക്കണമെന്നും ഓവര്‍ടേക്ക് ചെയ്യരുതെന്നും
ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റിലെ ട്രാഫിക് അവബോധ, വിദ്യാഭ്യാസ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സയീദ് ഖലാഫ് അല്‍ ദാഹരി പറഞ്ഞു.
ഡ്രൈവര്‍മാര്‍ക്കും റോഡ് ഉപയോക്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ട്രാഫിക് അവബോധം വര്‍ദ്ധിപ്പിക്കുന്നതില്‍ അബുദാബി പോലീസ് നിരന്തരം ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
അബുദാബി ഖാലിദിയയിലെ മുബാറക് ബിന്‍ മുഹമ്മദ് സ്കൂള്‍, അല്‍ ഐനിലെ അല്‍ ജനേന് ജോയിന്റ് സ്കൂള്‍,
അല്‍ ദഫ്ര മേഖലയില്‍ അല്‍ മിര്‍ഫ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്കൂള്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് സന്ദര്‍ശനം നടത്തി.