ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

അബുദാബി: എമിറേറ്റിലെ പുതിയ വാടക നിയന്ത്രണങ്ങള്‍ വാടകക്കാര്‍ക്ക് ഗുണകരമാവും. നിലവിലുള്ള വാടകക്കാര്‍ക്ക് ഒരേ വീട്ടില്‍ കൂടുതല്‍ കാലം തുടരാന്‍ സഹായിക്കുമെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ കോളിയേഴ്സ് വിലയിരുത്തുന്നു. വാടക വര്‍ധനക്ക് നിയന്ത്രണം വന്നതോടെ, നിലവിലെ വാടകക്കാരനെ ഒഴിവാക്കി കൂടുതല്‍ വാടക നല്കാന് തയ്യാറുള്ള പുതിയ ആളെ കണ്ടെത്താനുള്ള ഭവന ഉടമകളുടെ പ്രോത്സാഹനം കുറയും. ഇതിലൂടെ വാടകക്കാരുടെ താമസസ്ഥിരത വര്‍ധിക്കുകയും വീടുമാറ്റം കുറയുകയും ചെയ്യും. ഇതിലൂടെ വാടകക്കാര്‍ക്ക് ചില നേട്ടങ്ങളുണ്ടാവുമെന്നാണ് വിലയിരുത്തുന്നത്. വാടകയില്‍ പെട്ടെന്നുള്ള വലിയ വര്‍ധന ഒഴിവാക്കാം, ഒരേ വീട്ടില്‍ കൂടുതല്‍ കാലം തുടരാനുള്ള സാധ്യത വര്‍ധിക്കും, ഭാവിയിലെ ഭവനച്ചെലവ് കണക്കാക്കാന്‍ കൂടുതല്‍ എളുപ്പമാകും, വീടുമാറ്റത്തിന്റെ ചെലവും ബുദ്ധിമുട്ടും കുറയ്ക്കാം. വീടുടമകള്‍ക്ക് നിലവിലുള്ള വാടകയില്‍ വലിയ വര്‍ധന വരുത്താനുള്ള അവസരം പരിമിതപ്പെടുന്നതിനാല്‍ ഹ്രസ്വകാല വരുമാന വര്‍ധന ഈടാക്കാന്‍ കഴിയാതെ വരും. അതേസമയം പുതിയ വീടുകള്‍ക്ക് പ്രത്യേക ഇളവുണ്ട്. പുതുതായി പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ഇത്തരം വീടുകള്‍ നിലവിലെ വിപണി നിരക്കില്‍ വാടകക്ക് നല്കാന് ഉടമകള്‍ക്ക് കഴിയും. ഇതോടെ അബുദാബിയില്‍ രണ്ട്തട്ടിലുള്ള വാടക വിപണി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കോളിയേഴ്സ് പറയുന്നത്. നിലവിലുള്ള വീടുകള്‍ക്ക് വാടക വര്‍ധിപ്പിക്കാന്‍ നിയന്ത്രണം വരികയും പുതിയ വീടുകള്‍ക്ക് വിപണി അനുസരിച്ച് വാടക നിശ്ചയിക്കാനും കഴിയുന്നത് കൊണ്ടാണ് ഇതെന്നാണ് പറയുന്നത്. അബുദാബിയിലെ വാടക വിപണി 2026 രണ്ടാം പാദത്തില്‍ ചെറിയ തോതില്‍ കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍. അപ്പാര്‍ട്ട്മെന്റ് വാടക ത്രൈമാസ അടിസ്ഥാനത്തില്‍ 2% കുറഞ്ഞു. വില്ല വാടക 3% കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അപ്പാര്‍ട്ട്മെന്റ് വാടക 7% കൂടുതലാണ്. വില്ല വാടക 5% കൂടുതലാണ്. വിപണി കുറച്ച് മന്ദഗതിയിലായതോടെ വീടുമാറ്റം കുറയുന്നതിന്റെ സൂചനയുണ്ട്. പുതിയ നിയന്ത്രണം നിലവിലുള്ള വാടകക്കാര്‍ക്ക് കൂടുതല്‍ വാടക സ്ഥിരതയും താമസ സുരക്ഷയും ഉറപ്പാക്കാം. എന്നാല്‍ പുതിയ വീടുകളിലേക്ക് മാറുന്നവര്‍ക്ക് വിപണി നിരക്കിലുള്ള ഉയര്‍ന്ന വാടക നേരിടേണ്ടിവരാന്‍ സാധ്യതയുണ്ട്.