ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ഷാര്‍ജ: യുഎഇയിലെ യാത്രക്കാര്‍ക്ക് പുതിയ യൂറോപ്പ് കണക്ഷന്. എയര്‍ അറേബ്യ ഷാര്‍ജയില്‍ നിന്ന് ജര്‍മനിയിലെ ഡസല്‍ഡോര്‍ഫിലേക്ക് പ്രതിദിന നോണ്‍സ്റ്റോപ്പ് സര്‍വീസ് ആരംഭിക്കും. 2026 ഡിസംബര്‍ 16 മുതലാണ് ദിവസേനയുള്ള എയര്‍അറേബ്യയുടെ എ320 നിയോ സര്‍വീസ് തുടങ്ങുക.
ഡസല്‍ഡോര്‍ഫ്, ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ സര്‍വീസ് നടത്തുന്ന ജര്‍മനിയിലെ മൂന്നാമത്തെ നഗരമാകും. നിലവില്‍ മ്യൂണിക്കിലേക്കും ഫ്രാങ്ക്ഫര്‍ട്ടിലേക്കും സര്‍വീസുകളുണ്ട്. പുതിയ സര്‍വീസ് യുഎഇയും ജര്‍മനിയും തമ്മിലുള്ള യാത്രാ ബന്ധം കൂടുതല്‍ ശക്തമാക്കുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ തിരഞ്ഞെടുപ്പും കുറഞ്ഞ നിരക്കിലുള്ള യാത്രാ സൗകര്യവും നല്‍കുകയും ചെയ്യുമെന്ന് എയര്‍ അറേബ്യ ഗ്രൂപ്പ് സിഇഒ അദെല്‍ അല്‍ അലി പറഞ്ഞു. പുതിയ സര്‍വീസ് മിഡില്‍ ഈസ്റ്റുമായും ഗള്‍ഫ് മേഖലയുമായുമുള്ള വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ഡസല്‍ഡോര്‍ഫ് വിമാനത്താവളത്തിന്റെ സിഇഒ ലാര്‍സ് റെഡെലിക്സ് പറഞ്ഞു. ജര്‍മനിയിലെ നോര്‍ത്ത് റൈന്‍വെസ്റ്റ്ഫാലിയ മേഖലയിലെയും സമീപ നെതര്‍ലാന്‍ഡ്സിലെയും യാത്രക്കാര്‍ക്ക് ഷാര്‍ജ വഴി മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ കണക്ഷനുകള്‍ ലഭിക്കും.