
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : അല്‍ ദൈദ് കെഎംസിസി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ്കോയ അനുസ്മരണം യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ മുനിസിപ്പല്‍ മുസ്്ലിംലീഗ് പ്രസിഡന്റ് കെകെ നാസര്‍ മുഖ്യാതിഥിയായി. ദൈദ് കെഎംസിസി ട്രഷറര്‍ ഇബ്രാഹീം അഹമ്മദ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. ചെയര്മാന് ഷൗക്കത്തലി മൗലവി അധ്യക്ഷനായി. പ്രസിഡന്റ് കെപി മുസ്തഫ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. കോട്ടക്കല്‍ നഗരസഭ മുന്‍ ചെയര്‍മാനും മുനിസിപ്പല്‍ മുസ്്ലിംലീഗ് പ്രസിഡന്റുമായ കെകെ നാസറിനെയും ദൈദിലെ സാമൂഹ്യ പ്രവര്‍ത്തകനായ എംകെ സലീം രാങ്ങാട്ടൂരിനെയും ദൈദ് കെഎംസി.സിക്ക് വേണ്ടി ഡോ.പുത്തൂര്‍ റഹ്മാന് ഉപഹാരം നല്കി ആദരിച്ചു. ഗഫൂര്‍ തൃത്താല,മുനീര്‍ തിരുവമ്പാടി,ദുബൈ കെഎംസിസി കോട്ടക്കല്‍ മുനിസിപ്പല്‍ പ്രസിഡന്റ് മുസ്തഫ പുളിക്കല്‍,അബുദാബി കെഎംസിസി കോട്ടക്കല്‍ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സഫീര്‍ വില്ലൂര്‍,നസീര്‍ ബാബു വില്ലൂര്‍ പ്രസംഗിച്ചു. ദൈദ് കെഎംസിസി. ജനറല്‍ സെക്രട്ടറി ജീലാനി മണ്ണാര്‍ക്കാട് സ്വാഗതവും അഷ്റഫ് കൂരാട് നന്ദിയും പറഞ്ഞു. നിസാര്‍ തൃത്താല,ഇസ്മാഈല്‍ ചുള്ളിയോട്,അബ്ദുല്ല തിരുവനന്തപുരം,എം.പി അബ്ദുല്‍ കരീം,മുഹമ്മദലി രാങ്ങാട്ടൂര്‍ നേതൃത്വം നല്കി.