ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ഷാര്‍ജ: ദുബൈ-ഷാര്‍ജ റൂട്ടിലെ ഗതാഗതക്കുരുക്ക് കുറക്കാന്‍ അല്‍ താവൂണ്‍ ടണലിന്റെ ആദ്യഘട്ടം 2026 നവംബറില്‍ തുറക്കും. അല്‍ താവൂണ്‍ സ്ക്വയറില്‍ നിര്‍മിക്കുന്ന ടണല്‍ വഴി തിരക്കേറിയ സമയങ്ങളിലെ കാത്തിരിപ്പ് സമയം 85% വരെ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. ഇരുവശത്തേക്കും മൂന്ന് ലൈന്‍ വീതമുള്ള റോഡായിരിക്കും. തിരക്കേറിയ സമയത്ത് മണിക്കൂറില്‍ ഏകദേശം 4,000 വാഹനങ്ങള്‍ കൈകാര്യം ചെയ്യാം. അല്‍ താവൂണില്‍ നിന്ന് അല്‍ നഹ്ദ ദുബൈ ഭാഗത്തേക്ക് കൂടുതല്‍ നേരിട്ടുള്ള കണക്ഷന് ഉണ്ടാവും. ഈ മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് പ്രധാന ലക്ഷ്യം. ആദ്യഘട്ടം നവംബറിലും പൂര്‍ണ പദ്ധതി ഫെബ്രുവരി 2027നും തുറക്കും. 24 മണിക്കൂറും നിര്‍മാണം തുടരുന്ന പദ്ധതിയുടം 20% ജൂലൈയില്‍ പൂര്‍ത്തിയായതായി ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഷാര്‍ജയിലെ മറ്റ് റോഡ് പദ്ധതികളും പൂര്‍ത്തിയായി വരുന്നു. അല്‍ താവൂണ്‍ പദ്ധതിക്കൊപ്പം അല്‍ ഖാന്, പ്രധാന കവലകള്‍, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള കണക്ഷനുകള്‍ എന്നിവയും നവീകരിക്കുന്നുണ്ട്.
ഇതിനുപുറമെ ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റ് -മലീഹ റോഡ് ഇന്റര്സെക്ഷന് നവീകരിക്കുന്ന പദ്ധതിയില്‍ മൂന്ന് ലെയിന്‍ പാലം നിര്‍മിക്കുന്നു.
ഷാര്‍ജയില്‍ റോഡ് വികസനത്തിനൊപ്പം പൊതുഗതാഗത സംവിധാനവും നവീകരിക്കുകയാണ്. എഐ സംവിധാനമുള്ള ഇലക്ട്രിക് ബസുകള്‍, ഗ്യാസ് ബസുകള്‍, ബസ് ഓണ്‍ ഡിമാന്റ്, ബസുകളിലും ടാക്സികളിലും സുരക്ഷ ക്യാമറകള്‍ തുടങ്ങിയവ നടപ്പാക്കുന്നുണ്ട്.