റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ദുബൈ: ആലപ്പുഴ ജില്ലാ പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 29ന് ഷാര്‍ജ സഫാരി മാളില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക മാമാങ്കമായ 'ആലപ്പുഴോത്സവം സീസണ്-6' ന്റെ സുവനീര്‍ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു. യുഎഇ സന്ദര്‍ശനത്തിനിടയില്‍ ദുബൈയില്‍ വെച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം സമാജത്തിന്റെ ഔദ്യോഗിക സുവനീര്‍ പ്രകാശനം ചെയ്തത്. മണലാരണ്യത്തിലെ കഠിനമായ തിരക്കുകള്‍ക്കിടയിലും ജന്മനാടിന്റെ തനിമയും കായല്‍ക്കാറ്റും വള്ളംകളിയുടെ ആവേശവും പ്രവാസലോകത്ത് പുനര്‍ജനിക്കാന്‍ ഇത്തരം ഉത്സവങ്ങള്‍ വലിയ പങ്കുവഹിക്കുമെന്ന് സുവനീര്‍ പ്രകാശനം ചെയ്തു കൊണ്ട് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ക്ഷേമത്തിനായി സമാജം നടപ്പിലാക്കുന്ന വിപുലമായ ചാരിറ്റി പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ജാതിമതരാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കതീതമായി യുഎഇയിലെ മുഴുവന്‍ പ്രവാസി മലയാളികളെയും ഒരൊറ്റ കുടക്കീഴില് അണിനിരത്താനാണ് നവംബര്‍ 29ന് ഷാര്‍ജയില്‍ വെച്ച് 'ആലപ്പുഴ ഉത്സവം' വിഭാവനം ചെയ്തിരിക്കുന്നതെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിന്റെ പരമ്പരാഗത കലകളും വഞ്ചിപ്പാട്ടും വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികളും കോര്‍ത്തിണക്കിക്കൊണ്ടാണ് ഈ മെഗാ ഇവന്റ് അരങ്ങേറുന്നത്. കൂട്ടായ്മയുടെ കാരുണ്യ വിഭാഗമായ 'ആലപ്പി കെയര്‍' പദ്ധതിയിലൂടെ പ്രവാസലോകത്തും നാട്ടിലും അര്‍ഹരായ ഒട്ടേറെ ആളുകള്‍ക്ക് താങ്ങായി മാറിയ സമാജത്തിന്റെ ചരിത്രത്തിലെ മറ്റൊരു വലിയ നാഴികക്കല്ലാകും ഈ ഉത്സവമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. സുവനീര്‍ പ്രകാശന ചടങ്ങില്‍ സമാജം പ്രസിഡന്റ് ഇര്‍ഷാദ് സൈനുദ്ധീന്‍, ട്രഷറര്‍ ശിവ ശങ്കര്‍, നൗഷാദ് അമ്പലപ്പുഴ, രഞ്ജു രാജ് വലിയകുളങ്ങര, അന്‍ഷാദ് ബഷീര്‍, ചന്ദ്രജിത്ത് കായംകുളം, ശ്രീകല രഞ്ജു, പദ്മരാജ്, റോജി ചെറിയാന്, നസീര്‍ ആലപ്പുഴ, സജന നൂറനാട്, ഷാനവാസ് ഖാന്, ടിന്റു ജേക്കബ്, റെനി റോജി തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ ഉത്സവത്തിന്റെ പ്രചരണ പരിപാടികള്‍ വിപുലമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.