
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : സ്ത്രീയുടെ വീക്ഷണകോണില്‍ നിന്നുള്ള എഴുത്ത് വിമോചനം തന്നെയെന്ന് നടിയും എഴുത്തുകാരിയും നിര്‍മാതാവുമായ ഹുമ ഖുറേഷി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ‘സ്ക്രീനില്‍ നിന്ന് പേജിലേക്ക് : ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം’ എന്ന പരിപാടിയില്‍ ആസ്വാദകരുമായി സംവദിക്കുകയായിരുന്നു ഹുമ. തന്റെ ആദ്യ നോവലായ ‘സീബ: ഒരു ആക്സിഡന്റല്‍ സൂപ്പര്‍ഹീറോ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സംവാദം നടന്നത്.
സൂപ്പര്‍ഹീറോ ചെയ്യുന്നത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്ന അപൂര്‍ണരായ ആളുകള്‍ എന്ന ആശയം താന്‍ എപ്പോഴും ഇഷ്ടപ്പെടുന്നുവെന്ന് ഹുമ പറഞ്ഞു. ഓരോരുത്തരുടെയും ഉള്ളില്‍ ഒരു സൂപ്പര്‍ഹീറോ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരുവളാണ് ഹുമയുടെ നോവലിലെ കഥാപാത്രം. എല്ലാം തികഞ്ഞവളല്ല എന്ന ബോധ്യമാണ് അവളെ യാഥാര്‍ത്ഥ്യ ബോധമുള്ളവളാക്കി മാറ്റുന്നത്. സ്ത്രീപക്ഷ എഴുത്ത് തന്നെ സംബന്ധിച്ച് ‘വിമോചനം’ ആയിരുന്നുവെന്ന് ഹുമ പറഞ്ഞു. സിനിമയുടെ കാര്യമെടുത്താല്‍ പരാജയത്തിന്റെ ഉത്തരവാദിത്തം സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ മേല്‍ ചുമത്താം, പക്ഷേ പുസ്തകം പൂര്‍ണ്ണമായും എഴുത്തുകാരിയുടെ ഉത്തരവാദിത്തമാണെന്ന ബോധ്യം തന്നില്‍ വിറയലുണ്ടാക്കിയെന്ന് ഹുമ സമ്മതിച്ചു.
അഭിനയവും സംവിധാനവും ഒരു പോലെ കൊണ്ടുപോകുന്നത് വെല്ലുവിളിയാണെങ്കിലും സംവിധാനം ആസ്വാദ്യകരമാണെന്ന് ഹുമ അഭിപ്രായപ്പെട്ടു. രണ്ടും ചെയ്യുന്ന തന്നെ അംഗീകരിക്കുന്ന അഭിനേതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചിത്രീകരണം തുടങ്ങും. സിനിമാ സെറ്റിലാണ് താന്‍ ഏറ്റവും സജീവമായി ജീവിക്കുന്നതെന്ന് ഹുമ പറഞ്ഞു. ഗള്‍ഫ് ന്യൂസിലെ എന്റര്‍ടൈന്‍മെന്റ് എഡിറ്റര്‍ മഞ്ജുഷ രാധാകൃഷ്ണന് മോഡറേറ്ററായിരുന്നു.