റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

അബുദാബി: ശുദ്ധജാതി അറേബ്യന്‍ കുതിരകള്‍ക്കായുള്ള യുഎഇ പ്രസിഡന്റ്സ് കപ്പിന്റെ 12ാം റൗണ്ട് സെപ്റ്റംബര്‍ 6 ഞായറാഴ്ച തുര്‍ക്കിയിലെ ഇസ്താംബൂളിലെ വെലിഫെന്ഡി റേസ്കോഴ്സില്‍ നടക്കും. തുര്‍ക്കിയിലെയും യൂറോപ്പിലെയും പ്രമുഖ സ്റ്റഡുകളില്‍ നിന്നുള്ള 9 കുതിരകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. 33ാം എഡിഷന്റെ ആഗോള പര്യടനത്തിന്റെ ഭാഗമായാണ് ഇസ്താംബൂള്‍ റേസ് നടക്കുന്നത്. 2024ല്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തിയ ശേഷം തുടര്‍ച്ചയായ മൂന്നാം സീസണിലാണ് തുര്‍ക്കി ലെഗ് സംഘടിപ്പിക്കുന്നത്. അറേബ്യന്‍ കുതിരകളുടെ ആഗോള പ്രചാരണത്തിനായി,
യുഎഇ പ്രസിഡന്റ്സ് കപ്പിന്റെ ആഗോള പര്യടനം ശുദ്ധജാതി അറേബ്യന്‍ കുതിരകളുടെ പ്രാധാന്യം ഉയര്‍ത്തുന്നതിനും അന്താരാഷ്ട്ര റേസ്കോഴ്സുകളില് അവയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്. 33ാം എഡിഷന്റെ 12ാം റൗണ്ടിലെത്തിയത് പരമ്പരയുടെ ആഗോള വിജയത്തിന്റെ തെളിവാണെന്ന് കപ്പിന്റെ ഉന്നത സംഘാടക സമിതി ചെയര്മാന് മത്തര്‍ സുഹൈല്‍ അല്യബൂനി അല്‍ ദഹേരി പറഞ്ഞു. തുര്‍ക്കി റൗണ്ടിന്റെ തുടര്‍ച്ച യുഎഇ-തുര്‍ക്കി കായിക സഹകരണവും അറേബ്യന്‍ കുതിരകളുടെ ഉടമകളും ബ്രീഡര്‍മാരും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതില്‍ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ ഇസ്താംബൂളില്‍ നടക്കുന്ന മത്സരം ശക്തമായ പോരാട്ടത്തിനാണ് വേദിയാകുന്നത്.