അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളം ഇനി തഹ്നൂന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയ അശാസ്ത്രീയമാണെന്ന് മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അര്‍ഹത തെളിയിക്കാനുള്ള ബാധ്യത തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് വോട്ടര്‍മാരിലേക്ക് മാറ്റുന്ന ഈ രീതി പഴയ സംവിധാനത്തെ തലകീഴായി മറിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരാനും വോട്ടര്‍പട്ടികയില്‍ ആളുകളെ ഉള്‍പ്പെടുത്താനുമുള്ള ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷനും അതിന്റെ ഉദ്യോഗസ്ഥര്‍ക്കുമാണ്. ഭരണഘടനാ ശില്പികള് നല്കിയ വോട്ടവകാശം വിനിയോഗിക്കാന്‍ വോട്ടര്‍പട്ടികയില്‍ പേര് ആവശ്യമാണ്. ആളുകളെ ഉള്‍പ്പെടുത്തേണ്ട കടമയാണ് കമ്മിഷനുള്ളത്. എന്നാല്‍ ആളുകളെ ഒഴിവാക്കാനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
അനര്‍ഹരായ ആളുകളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുക എന്ന എസ്ഐആര്‍ പ്രക്രിയയുടെ ലക്ഷ്യം ന്യായമാണ്. പക്ഷേ പ്രക്രിയയിലൂടെ എത്ര അനര്‍ഹരായ വോട്ടര്‍മാരെ കണ്ടെത്തി പുറത്താക്കിയെന്ന് അദ്ദേഹം ചോദിച്ചു. 50 കോടി ആളുകള്‍ക്കായി ഈ പ്രക്രിയ പൂര്‍ണമായും പൂര്‍ത്തിയാക്കുകയും രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളില്‍ പകുതിയോളം എത്തുകയും ചെയ്ത പശ്ചാത്തലത്തില്‍, എത്ര പേരെ പുറത്താക്കിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.