
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : അഴീക്കോട് മണ്ഡലം കെഎംസിസി കായിക വിഭാഗം സ്പോര്‍ട്ടിങ് അഴീക്കോട് ദഹര്‍ ടൂര്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഴീക്കോട് സോക്കര്‍ ചാമ്പ്യന്‍സ് സീസണ് 2 ഇന്ന് രാത്രി 8:30ന് ഹുദൈരിയാത്തിലെ അബുദാബി 321 സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടക്കും. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്യും. യുഎഇയിലെ 16 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റിന്റെ ഭാഗമായി അണ്ടര്‍ 14 ഫുട്ബോള്‍ മത്സരം, പുഡ്ഡിങ് കോമ്പറ്റീഷന്,കാലിഗ്രഫി,ക്വിസ് മത്സരങ്ങളും നടക്കും. ക്യാപ്റ്റന്‍ മര്വാന് കാസ്റ്റിലെ മുഖ്യാഥിതിയായി പങ്കെടുക്കും.