ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

അബുദാബി: കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് മിസ്ര് ശാഖകളില്‍ പ്രത്യേക പരിശോധന നടത്താന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് ഉത്തരവിട്ടു. അമേരിക്കന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടിയ കാലയളവിലെ ബാങ്കിന്റെ ഇടപാടുകള്‍ വിശദമായി പരിശോധിക്കുന്ന ഫോറന്‍സിക് അന്വേഷണവും പരിശോധനയുടെ ഭാഗമായിരിക്കും. പ്രത്യേകിച്ച് അമേരിക്ക പരാമര്‍ശിച്ച കമ്പനികളുമായി ബന്ധപ്പെട്ട ബാങ്കിങ് ഇടപാടുകള്‍ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് മിസ്ര് ശാഖകള്‍ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ബാങ്കുകള്‍ യുഎഇയുടെ സാമ്പത്തിക സംവിധാനത്തിന് പ്രതിച്ഛായാ അപകടം ഉണ്ടാക്കരുതെന്നും ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും നിര്‍ദേശിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം തടയല്‍ നടപടികള്‍ സെന്‍ട്രല്‍ ബാങ്ക് പതിവായി പരിശോധിക്കുന്നുണ്ട്. യുഎഇയില്‍ ബാങ്ക് മിസ്റിന് അഞ്ച് ശാഖകളാണുള്ളത്. നിയമലംഘനം നടത്തുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ സെന്‍ട്രല്‍ ബാങ്ക് അടുത്തിടെ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്. ജൂണില്‍ ഒരു വിദേശ ബാങ്കിന്റെ യുഎഇ ശാഖയ്ക്ക് 20 മില്യന്‍ ദിര്‍ഹം പിഴ ചുമത്തിയിരുന്നു. ഇപ്പോഴത്തെ പരിശോധന അമേരിക്കന്‍ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ്. ബാങ്കിന്റെ ശാഖകള്‍ക്കെതിരെ അന്തിമ നടപടി എടുത്തതായി സെന്‍ട്രല്‍ ബാങ്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ബാങ്ക് മിസ്ര് ഈജിപ്തിലെ ഒരു പ്രമുഖ പൊതുമേഖലാ ബാങ്കും രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നുമാണ്. 2024 ജനുവരി മുതല്‍ 2026 ജൂണ്‍ വരെയുള്ള കാലയളവില്‍, ഇറാന്റെ അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട 103 കമ്പനികള്‍ക്കായി ഈ ശാഖ 1.8 ബില്യണ്‍ ഡോളര്‍ കൈമാറ്റം ചെയ്തതായി യു.എസ് സാമ്പത്തിക അന്വേഷണ ഏജന്‍സിയായ ഫിന്‍സെന്‍ ആരോപിക്കുന്നു. ഈ ശാഖക്ക് നേരെ മാത്രമാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. യു.എസ് ട്രഷറിയുടെ നോട്ടീസിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ബാങ്ക് അറിയിച്ചു. ഇത് ഒരു നിര്‍ദ്ദേശം മാത്രമാണെന്നും, വിഷയം പരിഹരിക്കാന്‍ യു.എസ് ഉദ്യോഗസ്ഥരുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്നും ബാങ്ക് വ്യക്തമാക്കി. നിലവില്‍ യു.എ.ഇയിലെ ശാഖ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.