
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
ദുബൈ : ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്നുവരുന്ന മെഗാ ഇവന്റുകളും വലിയ എക്സിബിഷനുകളും ഇനി എക്സ്പോ സിറ്റിയില്‍ നടക്കും. മേഖലയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ എക്സിബിഷനും കോണ്‍ഫറന്‍സ് സെന്ററും നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എക്സ്പോ സിറ്റിയില്‍ പുരോഗമിച്ചു വരികയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടം 2026ല്‍ പൂര്‍ത്തിയാകും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍, ഗള്‍ഫുഡ്, അറബ് ഹെല്‍ത്ത് തുടങ്ങിയ വലിയ പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കും. 10 ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതി ദുബൈയുടെ പ്രതിവര്‍ഷം 300ല്‍ നിന്ന് 2033 ഓടെ ഇവന്റുകള്‍ 600 ആക്കി വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അടുത്ത 15 മാസത്തിനുള്ളില്‍, ദുബൈ ആതിഥേയത്വം വഹിക്കുന്ന മെഗാ ഷോകളുടെ വേദി ഇവിടേക്ക് മാറും.
ദുബൈയിലെ എല്ലാ വലിയ ഷോകളും ഹോസ്റ്റുചെയ്യുന്നതിനുള്ള നഗരത്തിന്റെ പ്രധാന മേഖലയായി ഇത് മാറും. ദുബൈ എക്സിബിഷന് സെന്റര്‍ മുതല്‍ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ വരെ നഗരത്തിലെ മുഴുവന്‍ എക്സിബിഷനുകളിലേക്കുള്ള പ്രവേശനം വിപുലീകരിക്കും. ഇവന്റുകളിലും എക്സിബിഷന് മേഖലയിലും എമിറേറ്റിനെ ആഗോള ശക്തികേന്ദ്രമാക്കി മാറ്റുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് വിപുലീകരണം. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ 45 വര്‍ഷം മുമ്പ് നിര്‍മ്മിച്ചതാണ്. പുതിയ ദുബൈ എക്സിബിഷന് സെന്റര്‍ എക്സ്പോ സിറ്റിയിലേക്ക് മാറ്റുന്നതോടെ കൂടുതല്‍ ബിസിനസ്സുകളെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 140,000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന പുതിയ സെന്ററില്‍ 50,000 ആളുകളെ സ്വീകരിക്കാനുള്ള ശേഷിയുണ്ടാവും. 2026 ആദ്യ പാദത്തോടെ ഒരു ഘട്ടം പൂര്‍ത്തിയാകും. അടുത്ത ഘട്ടം 2028 ഓടെ പൂര്‍ത്തിയാകും, ഇന്‍ഡോര്‍ സ്പേസ് 160,000 ചതുരശ്ര മീറ്ററായി ഉയര്‍ത്തും. 2031 ഓടെ അവസാന ഘട്ടത്തില്‍ 180,000 ചതുരശ്ര മീറ്ററില്‍ 65,000 സന്ദര്‍ശകരെ സ്വാഗതം ചെയ്യും. ഒരു ലെവല്‍ 1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. ഇതിന്റെ നിര്‍മാണം ജൂലൈയില്‍ ആരംഭിച്ചു. ദുബൈ എക്സിബിഷന് സെന്റര്‍ പരിവര്‍ത്തനത്തിന്റെ സമയമായി അടയാളപ്പെടുത്തുകയും ലോകോത്തര മെഗാ ഇവന്റുകള്‍ക്കുള്ള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.