
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാർജ : കേരളത്തിൻ്റെ മുൻമുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിക്കുന്ന സി.എച്ച്. മുഹമ്മദ് കോയയെ കുറിച്ച് മാധ്യമ പ്രവർത്തകൻ പി.എ. മഹ്ബൂബ് എഴുതിയ സി.എച്ച്. ജീവിതവും വീക്ഷണവും എന്ന ഗ്രന്ഥം ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു.
ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഷാർജ ഇൻഡ്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര സി.എച്ച്. ഗ്രന്ഥം പ്രകാശനം ചെയ്തു. എമിറേറ്റ്സ് സ്കൂൾ സീനിയർ വൈസ് പ്രിൻസിപ്പൽ ഡോ. എബ്രഹാം മാത്യു ആദ്യ കോപ്പി ഏറ്റുവാങ്ങി. മുപ്പ് വർഷം മുമ്പ് മുഖ്യമന്ത്രി കെ.കരുണാകരൻ പ്രകാശനം ചെയ്ത സി.എച്ച്. ഗ്രന്ഥത്തിൻ്റെ ഗ്രേസ് ബുക്സ് പ്രസിദ്ധീകരിച്ച പുതിയ പതിപ്പാണിത്.
സിദ്ദീഖ് ചിരിയുടെ രസതന്ത്രം എന്ന പേരിൽ ചലച്ചിത്ര സംവിധായകൻ സിദ്ദീഖിനെ കുറിച്ച് മഹ്ബൂബ് എഴുതിയ ജീവചരിത്ര ഗ്രന്ഥം എമിറേറ്റ്സ് നാഷണൽ സ്കൂൾ ഡയറക്ടർ രവീഷ് തോമസിന് നല്കി
ഷാർജ ഇൻ്റർനാഷണൽ ബുക്ക് അതോറിറ്റി വിദേശകാര്യ എക്സിക്യൂട്ടീവ്
മോഹൻ കുമാർ പ്രകാശനം ചെയ്തു.
ഖലീജ് ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റർ ഐസക്ക് പട്ടാണിപറമ്പിൽ, എമിറേറ്റ്സ് നാഷണൽ സ്കൂൾ ഫൗണ്ടറും പ്രിൻസിപ്പലുമായ രവി തോമസ്, എം.സി.എ.നാസർ, ഡോ.പി. ഉണ്ണികൃഷ്ണൻ, കെ.എച്ച്.എം. അഷറഫ്, മുജീബ് തൃക്കണ്ണാപുരം, ഷാക്കിം ചെക്കുപ്പ, കല്ലറ അർഷദ് അബ്ദുൽ റഷീദ്, ഷാജഹാൻ കല്ലറ, നസീർ കുനിയിൽ പ്രസംഗിച്ചു. ഷാർജ രാജ്യാന്തര ബുക്ക് അതോറിറ്റിയുടെ ഗ്രന്ഥകാരനുള്ള സർട്ടിഫിക്കറ്റ് പി.എ. മഹ്ബൂബിന് ചടങ്ങിൽ സമ്മാനിച്ചു.
കമാല്‍ വരദൂര്‍ ഷാര്‍ജ രാജ്യാന്തരപുസ്തകമേളയില്‍ ഗള്‍ഫ് ചന്ദ്രിക പവലിയന് സന്ദര്‍ശിച്ച് സംസാരിക്കുന്നു