
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : എംഒ രഘുനാഥ് രചിച്ച ‘ഈന്തപ്പന മരുഭൂമിയുടെ ജീവവൃക്ഷം’ എന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ത്യന്‍ അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ ഷാര്‍ജ കള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റ് റിസര്‍ച്ച് വിഭാഗം തലവന്‍ ഡോ. ഒമര്‍ അബ്ദുല്‍ അസീസ്, പരിസ്ഥിതിജല മന്ത്രാലയ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായിരുന്ന ഡോ.മറിയം അല്‍ ഷിനാസിക്ക് നല്കി പ്രകാശനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന് സാഹിത്യവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ രാധാകൃഷ്ണന് മച്ചിങ്ങല്‍ പുസ്തകം പരിചയപ്പെടുത്തി. സമത ബുക്സ് മാനേജിങ്ങ് ട്രസ്റ്റി ടി.എ ഉഷാകുമാരി, അസോസിയേഷന് സെക്രട്ടറി ശ്രീപ്രകാശ്,ട്രഷറര്‍ ഷാജി ജോണ്‍,പി.മോഹനന്,യുസഫ് സഗീര്‍,അബ്ദു ശിവപുരം, അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് മു ബാറക് മുസ്തഫ പങ്കെടുത്തു.