
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: ശൈഖ് സായിദ് റോഡിലെ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുമായി ദുബൈ ഹില്‍സ് മാളിനെ ബന്ധിപ്പിക്കുന്ന പുതിയ ബസ് സര്‍വീസ് തുടങ്ങുന്നു. ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സിറ്റിയില്‍ താമസിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടും. ശൈഖ് സായിദ് റോഡിലെ ഇക്വിറ്റി മെട്രോ സ്റ്റേഷനില്‍ നിന്നാണ് മാളിലേക്ക് ബസ് സര്‍വീസ് നടത്തുക. ബിസിനസ് പാര്‍ക്ക്, അക്കേഷ്യ1, പാര്‍ക്ക് ഹൈറ്റ്സ്, മള്‍ബറി 1, 2, കിങ്സ് കോളജ് ഹോസ്പിറ്റല്‍ ദുബൈ എന്നിവിടങ്ങളിലൂടെയാണ് ബസ് കടന്നുപോകുക. ഈ ഭാഗങ്ങളില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവര്‍ക്ക് യാത്രാ ചെലവു കുറക്കുന്നതോടൊപ്പം വേഗത്തില്‍ എത്താനും സാധിക്കും.