
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
മസ്കത്ത് : അല്‍ ഖൂദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്മാരക മദ്രസയുടെ നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ ഖുര്‍ആന്‍ പാരായണ മത്സരം ഭക്തിമാധുര്യത്താല് മനംകവര്‍ന്നു. മസ്കറ്റ് മേഖലയിലെ വിവിധ മദ്രസകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പതിമൂന്നു പേര് പങ്കെടുത്തു. ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്ത മുഹമ്മദ് മുസ്തഫ, മുഹമ്മദ് സൈഹാന് ഹാമിസ് (ഇരുവരും തഖ്വ മദ്രസ,ബര്‍ക), ഫര്ഹാന് ഫാകിഹ്(മദ്റസത്തുറഹ്മ,ബൗഷര്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഇവര്‍ക്കുള്ള ഗോള്‍ഡ് കോയിന് സമ്മാനങ്ങള്‍ അബ്ദുല്‍ ലത്തീഫ് ശിവപുരം,മിസ്അബ് സൈദ്,സാബിര്‍ ശിവപുരം എന്നിവര്‍ കൈമാറി. സമസ്ത ഇസ്ലാമിക് സെന്ററും മസ്കത്ത് കെഎംസിസി അല്‍ ഖൂദ് ഏരിയ കമ്മിറ്റിയും സംയുക്തമായി അല്‍ ഖൂദില്‍ നടത്തിവരുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ മദ്രസയുടെ ഈ വര്‍ഷത്തെ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. അല്‍ ഖൂദിലെ അല്‍ അസാല ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രാം കമ്മറ്റി ചെയര്മാന് എം.കെ അബ്ദുല്‍ ഹമീദ് കുറ്റിയാടി അധ്യക്ഷനായി. സദര്‍ മുഅല്ലിം അബ്ദുല്‍ അസീസ് മുസ്ലിയാ ര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. മുഹമ്മദ് അലി ഫൈസി റൂവി ഉദ്ഘാടനം ചെയ്തു.
മസ്കത്ത് കെഎംസിസി,എസ്ഐസി നേതാക്കളായ റഹീം വറ്റല്ലൂര്‍,എം.ടി അബൂബക്കര്‍,യഅ്ക്കൂബ് തിരൂര്‍,മുഹമ്മദ് കാക്കൂല്‍,വി.ടി അബ്ദുറഹ്മാന് ഫൈസി,അബൂബക്കര്‍ സീബ്,നെസ്റ്റോ അല്‍ ഖൂദ് ബ്രാഞ്ച് മാനേജര്‍ കലാം,മുഹമ്മദ് റസല്‍ സ്കൈ റൈസ് ഗ്ലോബല്‍,എന്‍.എ.എം ഫാറൂഖ്,മിസ്അബ് ബിന്‍ സയ്ദ്,റഫീഖ് കണ്ണൂര്‍,ടി.പി മുനീര്‍,അബ്ദുല്‍ അസീസ് ചെറുമോത്ത് എന്നിവര്‍ പങ്കെടുത്തു.
മുഹമ്മദ് അമീന് ഹുദവി വേങ്ങര,സുബൈര്‍ ഫൈസി തോട്ടിക്കല്‍, ജാബിര്‍ മയ്യില്‍, അന്‍സാര്‍ കുറ്റിയാടി, സി.വി.എം ബാവ വേങ്ങര,ഷദാബ് തളിപ്പറമ്പ്,ഇജാസ് അഹമ്മദ് തൃക്കരിപ്പൂര്‍, ഫൈസല്‍ ആലുവ, ഫസല്‍ ചേലേമ്പ്ര,സാജിര്‍ ലോല,മുസ്തഫ,ഷമീര്‍ തിട്ടയില്‍ നേതൃത്വം നല്കി.
വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍,മൗലിദ് സദസ്, കിഡ്സ് ദഫ് പ്രദര്‍ശനം,സ്കൗട്ട്,ഫഌവര്‍ഷോ,നബിദിന റാലി,ബറക ടീം നയിച്ച അറബന മുട്ട്,സമാപന സമ്മേളനം,സമ്മാനദാനം എന്നിവയും മീലാദ് ഫെസ്റ്റിന്റെ ഭാഗമായി നടന്നു. അബ്ദുല്‍ ഹകീം പാവറട്ടി സ്വാഗതവും ഫൈസല്‍ സി.ടി നന്ദിയും പറഞ്ഞു.