കുട്ടികളുടെ വാഹന ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കട്ടെ: ഗതാഗത മന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകള്‍ വീണയ്ക്കും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരെ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ കേസ് സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ്. ഇതില്‍ പിണറായി ഒന്നാം പ്രതിയും മകള്‍ വീണ രണ്ടാം പ്രതിയുമാണ്. രണ്ടാമത്തേത് റിയാസ് മന്ത്രിയായിരുന്നപ്പോള്‍ അഴിമതിപ്പണം വിദേശത്തേക്കു കടത്തിയെന്ന കേസാണ്. ഈ കേസില്‍ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.
സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്. കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും രൂപീകരിക്കും. പിണറായി വിജയന് ഇന്നു തന്നെ അപ്പീല്‍ നല്‍കിയേക്കും. തന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്ന് കോടതിയെ അറിയിക്കും. ഇ.ഡി സംസ്ഥാന ഡിജിപിക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഇ.ഡി കത്തിലെ വിവരങ്ങളെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ പ്രത്യേക സംഘം രൂപീകരിച്ച ഡിജിപിയുടെ ഉത്തരവും ജസ്റ്റിസ് എ. ബദറുദ്ദീന്‍ റദ്ദാക്കിയിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. ഇ.ഡി നല്കിയ കത്തിലും രേഖകളിലും എഫ്ഐആര്‍ നേരിട്ടു റജിസ്റ്റര്‍ ചെയ്യാന്‍ മതിയായ വസ്തുതകള്‍ ഉണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.