
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : വായനാ പ്രോത്സാഹനം ചര്‍ച്ച ചെയ്യാന്‍ വിപുലമായ സമ്മേളനമൊരുക്കി ഷാര്‍ജ പുസ്തകോത്സവ നഗരി. ഷാര്‍ജയില്‍ ലൈബ്രറി കോണ്‍ഫ്രന്‍സ് ഇന്നും നാളെയും. ഷാര്‍ജ ബുക് അതോറിറ്റിയും അമേരിക്കന്‍ ലൈബ്രററി അസോസിയേഷനും സംയുക്തമായാണ് ദ്വിദിന കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുന്നത്. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ ലൈബ്രറികളെ പ്രതിനിധീകരിച്ച് അഞ്ഞൂറോളം പേര് പങ്കെടുക്കും. അമേരിക്കന്‍ ലൈബ്രറി അസോസിയേഷന് പ്രസിഡന്റാണ് പരിപാടിയിലെ മുഖ്യാതിഥി. ഷാര്‍ജ ബുക് അതോറിറ്റി സിഇഒ അഹമ്മദ് അല്‍ റക്കാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും. ലൈബ്രറി രംഗത്തെ പ്രമുഖരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക.
മധ്യ പൂര്‍വേഷ്യയിലെ ഏറ്റവും വലിയ ലൈബ്രേറിയന്‍ സംഗമമാണ് ഇന്നും നാളെയുമായി ഷാര്‍ജ പുസ്തകോത്സവ നഗരിയില്‍ നടക്കുന്നത്. മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമെ യുഎഇയിലെ മുഴുവന്‍ സ്കൂളുകളിലെയും യൂണിവേഴ്സിറ്റികളിലെയും ലൈബ്രറി തലവന്മാരും സമ്മേളന പ്രതിനിധികളാണ്.