
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: യുഎഇയിലെ പ്രധാന സൈബര്‍ ക്രൈം മാഫിയ സംഘത്തെ അധികൃതര്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് ആളുകളെ കസ്റ്റഡിയിലെടുത്തു. ഇവര്‍ സൈബര്‍ കുറ്റവാളികളാണെന്ന് സംശയിക്കുന്നു. ഇവരില്‍ മലയാളി യുവതീ യുവാക്കളും വിദേശികളുടെ ഉടമസ്ഥതയിലുള്ള രണ്ട് കമ്പനികളിലെ ജീവനക്കാരും ഉള്‍പ്പെടെ നൂറോളം ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് അറിയുന്നത്. കഴിഞ്ഞ ഞായറാഴ്ച ദുബൈ പൊലീസ് സിഐഡി ഇവരെ താമസ സ്ഥലങ്ങളില്‍ നിന്നും മറ്റു കേന്ദ്രങ്ങളില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. കാഴ്ചയില്‍ ഇവര്‍ ഓഫീസ് ജോലികളിലാണ് ഏര്‍പ്പെട്ടിരുന്നുവെങ്കിലും സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടക്കുകയാണ്. കുറ്റം ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ഇവരെ കോടതിയില്‍ ഹാജരാക്കും. പിടിയിലകപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ ആശങ്കയിലാണ്. എന്താണ് സംഭവിച്ചതെന്ന് പലര്ക്കുമറിയുന്നില്ല. കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് സുഹൃത്തുക്കളും ബന്ധുക്കളും കിട്ടാവുന്ന വിവരങ്ങള്‍ പരസ്പരം പങ്കുവെക്കുകയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിട്ടുമുണ്ട്. സൈബര്‍ ക്രൈമിലകപ്പെട്ട് നിരവധി ആളുകളുടെ പണവും മറ്റും നഷ്ടപ്പെട്ട സാഹചര്യത്തില്‍ യുഎഇ അധികാരികള്‍ വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അജ്മാനിലാണ് വലിയ റെയ്ഡ് നടന്നത്. നഗരത്തിലെ ഗ്രാന്‍ഡ് മാളിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന നിരവധി റസിഡന്‍ഷ്യല്‍ ടവറുകളിലും പ്രത്യേക സേന റെയ്ഡ് നടത്തി. രാത്രി മുഴുവന്‍ നീണ്ടുനിന്ന ഓപ്പറേഷന് പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. നൂറുകണക്കിന് പ്രതികളെയാണ് ഈ റെയ്ഡില്‍ പിടികൂടിയത്. കുറ്റകൃത്യങ്ങളില്‍ അവരുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഉള്‍പ്പെട്ടവരെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് റഫര്‍ ചെയ്യും. ദുബൈ ലാന്‍ഡിലെ റഹാബ റസിഡന്‍സസിലാണ് ഏറ്റവും വലിയ റെയ്ഡ് നടന്നത്. ദക്ഷിണേഷ്യക്കാരെ കൂടാതെ ആഫ്രിക്കക്കാരുള്‍പ്പെടെ ആയിരക്കണക്കിന് പേരെ കസ്റ്റഡിയിലെടുത്തു. ടെലിസെയില്‍സില്‍ ജോലി ചെയ്തിരുന്ന രീതിയിലാണ് ഇവരെ പണിയെടുപ്പിക്കുന്നത്. ഇവരുടെ ജോലി അനുസരിച്ച് ഇവര്‍ക്ക് പ്രത്യേക പേരുകളും നല്‍കിയിട്ടുണ്ട്. പുതുതായി ജോലിയില്‍ കയറിയവരെ ഓപണിങ് ബാറ്റ്സ്മാന് എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
ഇരകളെ ആദ്യം വിളിക്കുന്നതും സംഭാഷണം ആരംഭിക്കുന്നതും ഇവരാണ്. ഗൂഗിള്‍ റിവ്യൂകള്‍ പോസ്റ്റുചെയ്യുന്നതും യുട്യൂബ് വീഡിയോകള്‍ ലൈക്ക് ചെയ്യുന്നതും പോലുള്ള ലളിതമായ ജോലികള്‍ ആളുകളെ ഏല്‍പ്പിക്കുന്നത് ഇവരായിരുന്നു. എന്തായാലും വലിയ നെറ്റ്വര്ക്കിലെ ഒരു ചെറിയ കണ്ണിയാണ് ഇപ്പോള്‍ വലയിലായിട്ടുള്ളത്.