
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഷാര്‍ജ: കത്തുന്നചൂടില് പഴുത്തു കുലച്ചു മധുരം വിളമ്പി ഈത്തപ്പഴവും. ആവശ്യക്കാരെ വിത്യസ്ത ഇനം ഈത്തപ്പഴം കൊണ്ട് വിരുന്നൂട്ടുന്ന അല്‍ ജുബൈല്‍ മാര്‍ക്കറ്റിലെ ഈത്തപ്പഴ ഫെസ്റ്റിവെല്ലിന് തുടക്കമായി. മൂന്ന് മാസം നീണ്ടു നില്ക്കുന്ന ഫെസ്റ്റ് വെല്‍ സെപ്തംബര്‍ 27ന് സമാപിക്കും.
താപ നില കുതിച്ചു കയറിയതോടെ രാജ്യത്ത് ഈത്തപ്പഴ വിള വെടുപ്പും തകൃതിയായി. ഷാര്‍ജ ദൈദിലെയും അല്‍ ഐനിലെയും ഈത്തപ്പഴ തോട്ടങ്ങളില്‍ അരങ്ങേറുന്നത് വിളവെടുപ്പ് ഉത്സവം. സമൃദ്ധമായ വിള ലഭിച്ചത്തോടെ ഈത്തപ്പഴ കര്‍ഷകരും ഹാപ്പി. രാജ്യത്തിനു അകത്തും പുറത്തുമുള്ള വിപണിയിലേക്കായി ദൈദ്, അല്‍ ഐന്‍ തോട്ടങ്ങളില്‍ നിന്നും ടണ്‍ കണക്കിന് ഈത്തപ്പഴമാണ് കയറ്റി വിടുന്നത്. ഫ്രഷ് ഈത്തപ്പഴം സ്വദേശികളുടെ ഇഷ്ട വിഭവമാണ്. രാജ്യത്ത് കഴിയുന്ന വിദേശികളും ഈത്തപ്പഴത്തിന്റെ ആവശ്യക്കാരാണ്. ഈയടുത്തായി സ്വദേശത്തേക്കുള്ള യാത്രയില്‍ മലയാളികളടക്കം ഇന്ത്യക്കാരുടെയും ബാഗേജില്‍ മുഖ്യ ഇനമായി ഈത്തപ്പഴം മാറിയിട്ടുണ്ട്. വര്‍ഷങ്ങളായി ഈത്തപ്പഴ വിളവെടുപ്പ് കാലം ഷാര്‍ജയില്‍ ഈത്തപ്പഴ ഉത്സവമായി ആഘോഷിച്ചു വരുന്നു. ഷാര്‍ജയില്‍ അല്‍ ജുബൈല്‍ കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവല്‍ അരങ്ങേറുക. കൂടാതെ രാജ്യത്തിന്റെ വിവിധ മേഖലകളിലും ഈത്തപ്പഴ മേളയുടെ കാലമാണിത്. ഏതാണ്ട് 200-ലധികം ഇനം ഈത്തപ്പഴം ഫെസ്റ്റിവല്‍ കാലത്ത് വിപണിയില്‍ എത്തുന്നു. നിറത്തിലും രുചിയിലും വ്യത്യസ്തമാണിവ. ഈത്തപ്പഴ ആവശ്യക്കാരുടെ വന്‍ നിരയാണ് ഫെസ്റ്റിവല്‍ നാളുകളില്‍ അല്‍ ജുബൈല്‍ മാര്‍ക്കറ്റില്‍ എത്തുക. അജ്വ, ഖലാസ്, ഖനീജ്, ബര്‍ഗി, സബ്ന, മുക്തി, ബുമാന്‍, ഷീഷ്, സുക്കാരി, ഫലായി, മുദിയ, ദഹന്‍ ഇങ്ങിനെ പോവുന്നു ഈത്തപ്പഴ ഇനങ്ങള്‍. ഇതില്‍ ഡിമാന്റ് കൂടിയ ഇരുപതോളം ഇനം ഈത്തപ്പഴം അല്‍ ജുബൈലിലെ ഫെസ്റ്റിവെല്‍ നഗരിയില്‍ സ്ഥിര സാന്നിധ്യമാണ്. രാജ്യത്തെ തോട്ടങ്ങളില്‍ നിന്നും നേരിട്ട് എത്തിച്ച ഫ്രഷ് ഈത്ത പഴം ഇടനിലക്കാരില്ലാത്തതിനാല്‍ ചുരുങ്ങിയ വിലക്ക് അല്‍ ജുബൈല്‍ മാര്‍ക്കറ്റിലെ ഫെസ്റ്റിവല്‍ സ്റ്റാളുകളില്‍ നിന്നും സ്വന്തമാക്കാം. രാജ്യത്ത് കൃഷി ചെയ്തവ കൂടാതെ, ഒമാന്‍, സഊദി അറേബ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ തോട്ടങ്ങളില്‍ നിന്നും അല്‍ ജുബൈലിലേക്ക് ഈത്ത പഴവുമായി വാഹനങ്ങള്‍ എത്തുന്നു. സീസന്റെ ആദ്യ നാളുകളില്‍ കിലോ ഗ്രാമിന് 200 ദിര്‍ഹം വരെ ഈടാക്കിയിരുന്ന ഈത്തപ്പഴങ്ങള്‍ക്ക് നിലവില്‍ 20 മുതല്‍ 80 ദിര്‍ഹം വരെയായി കുറഞ്ഞു കിലോ ഗ്രാമിന്റെ വില. ഫെസ്റ്റിവെല്‍ നാളുകളില്‍ സ്വദേശി കുടുംബങ്ങളനവധി അല്‍ ജുബൈല്‍ മാര്‍ക്കറ്റിലെത്തും. വന്‍തോതില്‍ ഈത്തപ്പഴങ്ങള്‍ വാങ്ങി കുടുംബ സുഹൃദ് വലയ വീടുകളില്‍ സമ്മാനമായി എത്തിച്ച് കൊടുക്കല്‍ സ്വദേശികള്‍ തുടരുന്ന പാരമ്പര്യ രീതിയാണ്. ഒക്ടോബര്‍ പകുതി വരെ പാകമായ ഫ്രഷ് ഈത്തപ്പഴങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാവും. ഈ സീസണ് കഴിഞ്ഞാല്‍ പകുതി പഴുത്ത ഈത്തപ്പഴം കിട്ടില്ല. ശേഷം വ്യത്യസ്ത തലത്തിലെ സംസ്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഉണക്കിയ ഈത്തപ്പഴമാണ് വിപണിയില്‍ വില്പനക്കെത്തുക. അല്‍ ജുബൈല്‍ സൂക്കിലെ വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഈത്തപ്പഴ സ്റ്റാളുകള്‍ വൃത്തിയിലും വെടിപ്പിലും ലോകോത്തര നിലവാരം പുലര്‍ത്തുന്നു.