
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി : സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ധനവിനും പ്രവാസി വോട്ടവകാശത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനും ശാശ്വത പരിഹാരം തേടി വിവിധ പ്രവാസി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ ഡിസംബര്‍ 5 ന് നടക്കും. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളിലാണ് സമ്മിറ്റ്. പരിപാടിയുടെ പ്രചാരണ കണ്വന്ഷന് ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ ഇസ്്ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവ ഹാജി ഉദ്ഘടാനം ചെയ്തു. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷനായി. ലുലു എക്സ്ചേഞ്ച് മാനേജര്‍ അജിത് ജോണ്സന്, കാസര്‍കോട് ജില്ലാ മുസ്്ലിംലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്്മാന്, ബി.യേശുശീലന്‍ (ഇന്‍കാസ് യുഎഇ),സലീം ചിറക്കല്‍,ടി.വി സുരേഷ്കുമാര്‍,ടിഎം നാസിര്‍, (അബുദാബി മലയാളി സമാജം),ജോണ്‍ പി വര്‍ഗീസ് (വേള്‍ഡ് മലയാളി ഫോറം),ടി.മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര്,ബിസി അബൂബക്കര്‍ (ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍), മുഹമ്മദ് അലി (കെഎസ്സി അബുദാബി), എംയു ഇര്‍ഷാദ്(ഗാന്ധി വിചാര്‍ വേദി),മുഹമ്മദ് അലി,അബ്ദുല്‍ കരീം(ഇന്ദിരാഗാന്ധി വീക്ഷണം ഫോറം), ബഷീര്‍,നൗഷാദ് എകെ(അനോറ),ഫസലുദ്ദീന്‍(കുന്നംകുളം എന്‍ആര്‍ഐ),ജിഷ ഷാജി,ശരീഫ് സി.പി(അബുദാബി മലയാളി ഫോറം),റഷീദ് ഇ.കെ,അലി അക്ബര്‍(വഫ അബുദാബി) എന്നിവര്‍ പ്രസംഗിച്ചു. അബുദാബി കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാസിത് കായക്കണ്ടി സ്വാഗതവും ട്രഷറര്‍ പികെ അഹമ്മദ് നന്ദിയും പറഞ്ഞു.