ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: ഗള്‍ഫ് മേഖലയില്‍ ‘യുദ്ധവുമല്ല, സമാധാനവുമല്ല’ അവസ്ഥ തുടരാനാകില്ലെന്നും യാഥാര്‍ഥ്യബോധമുള്ള പരിഹാരങ്ങള്‍ വേണമെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളെയും ജോര്‍ദാനെയും ലക്ഷ്യമിട്ടുള്ള ആക്രമണം പരാജയപ്പെട്ട തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ അവസ്ഥക്ക് ശാശ്വത പരിഹാരം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഗര്‍ഗാഷിന്റെ പ്രതികരണം. മേഖലയിലെ പ്രതിസന്ധിയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങള് പരിഹരിക്കുന്നതിനൊപ്പം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവരികയാണ് അടിയന്തര ആവശ്യമെന്ന് ഗര്‍ഗാഷ് പറഞ്ഞു. മുന്‍ ധാരണാപത്രം പ്രായോഗികവും അംഗീകരിക്കാവുന്നതുമായ ഒരു റോഡ്മാപ്പ് നല്കുന്നതില് പരാജയപ്പെട്ടെന്നും അതിനപ്പുറത്തേക്ക് പോകുന്ന പുതിയ സമീപനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഇറാനില്‍ നിന്ന് യുഎഇയുടെ ഭാഗത്തേക്ക് എത്തിയ ഡ്രോണിനെതിരെ യുഎഇ വ്യോമസേന നടപടി സ്വീകരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇ സായുധ സേന ഉയര്‍ന്ന ജാഗ്രതയില്‍ തുടരുകയാണെന്നും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ രാജ്യത്തിന്റെ വ്യോമപരിധി മുഴുവന്‍ നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം അല്‍ മിന്‍ഹാദ് എയര്‍ ബേസിന് നേരെ മിസൈല്‍ ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ യുഎഇ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.
ഞായറാഴ്ച ഹോര്‍മുസ് കടലിടുക്കിലെ ലാറക് ദ്വീപിലെ ഇറാന്റെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ക്കെതിരെ യുഎസ് സേന ആക്രമണം നടത്തിയിരുന്നു. ഏകദേശം ഒരു മാസത്തിന് ശേഷം ഇറാനെതിരെ യുഎസ് നടത്തിയ ആദ്യ നേരിട്ടുള്ള സൈനിക നടപടിയായിരുന്നു ഇത്. തുടര്‍ന്ന് ഇറാന് ജോര്‍ദാനിലെ യുഎസ് സേനാ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. കഴിഞ്ഞ ആഴ്ചയും ഗര്‍ഗാഷ് സമാനമായ നിലപാട് വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന് നടത്തിയ ആക്രമണങ്ങള്‍ ‘ലക്ഷ്യം തെറ്റിയ തന്ത്രം’ ആയിരുന്നുവെന്നും അത് ഇറാന്റെ ഒറ്റപ്പെടല്‍ വര്‍ധിപ്പിക്കുകയും രാജ്യത്തിന്റെ നിലപാട് ദുര്‍ബലപ്പെടുത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഘര്‍ഷത്തിന് പരിഹാരം ജിസിസ രാജ്യങ്ങളെ ആക്രമിക്കുന്നതിലല്ലെന്നും ഗള്‍ഫ് രാജ്യങ്ങളുമായി സഹകരിച്ച് സംഘര്‍ഷം കുറയ്ക്കുന്നതിനും രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതിലാണെന്നും അദ്ദേഹം വ്യക്തമാക്കി.