ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: ദുബൈ ഫ്യൂച്ചര്‍ വീക്ക് 2026 പ്രഖ്യാപിച്ച് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബാൈ കിരീടാവകാശിയും ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 2026 നവംബര്‍ 18 മുതല്‍ 21 വരെ ദുബൈ എമിറേറ്റ്സ് ടവേഴ്സിലും മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലുമായാണ് നാല് ദിവസം നീണ്ടുനില്‍ക്കുന്ന ആഗോള സംഗമം നടക്കുന്നത്. മനുഷ്യന്റെ ഭാവിയെ രൂപപ്പെടുത്തുന്നതിനും നൂതന ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി സംഘടിപ്പിക്കുന്ന ദുബൈ ഫ്യൂച്ചര്‍ വീക്ക് 2026 ല്‍ 10,000ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.
‘ഭാവിയിലെ മനുഷ്യനുവേണ്ടി’എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സാങ്കേതിക മുന്നേറ്റങ്ങള്‍ക്കൊപ്പം തന്നെ മനുഷ്യന്റെ ജീവിതം, ചിന്താരീതികള്‍, തൊഴില്‍, ആരോഗ്യം, സാമ്പത്തിക രംഗം എന്നിവയിലെ മാറ്റങ്ങള്‍ എങ്ങനെയെല്ലാമാകും സ്വാധീനം ചെലുത്തുക എന്ന് ചര്‍ച്ച ചെയ്യും. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍, നിക്ഷേപകര്‍, സംരംഭകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്റെ കീഴില്‍ ഇതിനുമുമ്പ് നടന്നിട്ടുള്ള ‘ദുബൈ ഫ്യൂച്ചര്‍ ഫോറം’, ‘ദുബൈ എഐ വീക്ക്’ തുടങ്ങിയ ആഗോള സംരംഭങ്ങളിലെ ആശയങ്ങളെയും കൂട്ടായ്മകളെയും ഒരു കുടക്കീഴില് അണിനിരത്തിയാണ് ദുബായ് ഫ്യൂച്ചര്‍ വീക്ക് വിഭാവനം ചെയ്തിരിക്കുന്നത്. വരും വര്‍ഷങ്ങളിലും ദശകങ്ങളിലും നമ്മള് എങ്ങനെ ജീവിക്കും, ചിന്തിക്കും, നവീകരിക്കും, പ്രവര്‍ത്തിക്കും എന്നിവയെക്കുറിച്ചാണ് പരിപാടിയില്‍ വിചിന്തനം ചെയ്യുക. ഭാവി രൂപകല്‍പ്പന ചെയ്യുന്നതിലും പരീക്ഷിക്കുന്നതിലും യാഥാര്ഥ്യമാക്കുന്നതിലുമെല്ലാം ദുബൈ എക്കാലത്തും മുന്‍പന്തിയിലുണ്ടായിരുന്നുവെന്നും ഇനിയും അങ്ങനെ തന്നെ തുടരുക ചെയ്യുമെന്നും ശൈഖ് ഹംദാന്‍ അറിയിച്ചു.