
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദുബൈ : മേഖലയിലെ മികച്ച പോലീസ് സേനയായ ദുബൈ പൊലീസിന്റെ വാഹന വ്യൂഹത്തിലേക്ക് രണ്ട് സൂപ്പര്‍ കാറുകള്‍ കൂടി. ടെസ്ലയുടെ ഏറ്റവും പുതിയ മോഡല്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ദുബായ് പോലീസ് അടുത്തിടെ അവരുടെ ട്രാഫിക് പട്രോളിംഗ് വര്‍ദ്ധിപ്പിച്ചു. എമിറേറ്റിലെ ടൂറിസ്റ്റ് മേഖലകളിലും മറ്റ് സ്ഥലങ്ങളിലും ഗതാഗതം ക്രമീകരിക്കുന്നതിനും പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും പുതിയ വാഹനങ്ങള്‍ ഉപയോഗിക്കും.
ട്രാഫിക് മാനേജ്മെന്റും സുരക്ഷയും മെച്ചപ്പെടുത്തുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യകളും സ്മാര്‍ട്ട് സംവിധാനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അടങ്ങിയ ആധുനിക വാഹനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ദുബൈ പോലീസിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പട്രോളിങ് ഏര്‍പ്പെടുത്തുന്നതെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമാ സലേം ബിന്‍ സുവൈദാന്‍ പറഞ്ഞു.
ഈ പുതിയ പട്രോളിംഗ് ദുബൈയിലെ ട്രാഫിക്, സുരക്ഷാ സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുമെന്നും പൊതുജനങ്ങള്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള സേവനം നല്‍കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വേഗത്തിലുള്ള പ്രതികരണം സജീവമാക്കാനും ഈ മേഖലയില്‍ മികച്ച പോലീസ് സാന്നിധ്യം നല്‍കാനുമാണ് പുതിയ പട്രോളിംഗ് കൂട്ടിച്ചേര്‍ക്കല്‍ ലക്ഷ്യമിടുന്നത്.