റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ദുബൈ: മറ്റുള്ളവര്‍ക്ക് സ്വന്തം ബാങ്ക് കാര്‍ഡുകളോ ബാങ്ക് അക്കൗണ്ടുകളോ ഉപയോഗിക്കാന്‍ നല്‍കുന്നതിനെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി. ഇടപാടിന്റെ യഥാര്‍ഥ ഉദ്ദേശ്യം അറിയാതെ മറ്റൊരാള്‍ക്കുവേണ്ടി പണം കൈമാറ്റം ചെയ്യുന്നതും നിക്ഷേപം നടത്തുന്നതും ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രത്യേകിച്ച് യുവാക്കള്‍ ഇത്തരം കാര്യങ്ങളെ നിസ്സാരമായി കാണരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. മറ്റൊരാളെ സഹായിക്കാനോ ചെറിയൊരു ആവശ്യത്തിനോ വേണ്ടി നടത്തുന്ന സാധാരണ സാമ്പത്തിക ഇടപാട് പോലും പിന്നീട് നിയമവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയാല്‍ സങ്കീര്‍ണമായ ക്രിമിനല്‍ കേസായി മാറാം.
സുഹൃത്തിന് കാര്‍ഡ് നല്കി; കസ്റ്റഡിയിലായത് യുവാവ്
ഇതിന് ഉദാഹരണമായി ഒരു യുവാവിന്റെ അനുഭവവും അധികൃതര്‍ ചൂണ്ടിക്കാട്ടി. സുഹൃത്തിന് ഗെയിമുകള്‍ വാങ്ങുന്നതിനായി സ്വന്തം ബാങ്ക് കാര്‍ഡ് ഉപയോഗിക്കാന്‍ യുവാവ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അതേ കാര്‍ഡ് മയക്കുമരുന്ന് വാങ്ങുന്നതിനായി ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് യുവാവിനെ മൂന്ന് ആഴ്ച അന്വേഷണത്തിനായി കസ്റ്റഡിയില്‍ വച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യത്തില്‍ യുവാവിന് പങ്കില്ലെന്ന് വ്യക്തമായി. കാര്‍ഡ് യഥാര്‍ഥത്തില്‍ ഉപയോഗിച്ചവരെ അധികൃതര്‍ അറസ്റ്റ് ചെയ്തു.
ലക്ഷ്യം അറിയാതെ ഇടപാടിന് കൂട്ടുനില്‍ക്കരുത്
ഇന്റര്‍നാഷണല്‍ ലോ ഡേയുടെ ഭാഗമായി അല്‍ വാര്ഖ കൗണ്‍സിലില്‍ നടന്ന ‘Legal Chats’ പരിപാടിയിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയും ദുബൈ പബ്ലിക് പ്രോസിക്യൂഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ദേര പ്രോസിക്യൂഷനിലെ ഫസ്റ്റ് അഡ്വക്കറ്റ് ജനറല്‍ കണ്‍സള്‍ട്ടന്റ് ഡോ. മുഹമ്മദ് ഹുസൈന് ബിന്‍ അലി പറഞ്ഞു: ഒരു ചെറിയ തീരുമാനത്തിന് പോലും ഒരാളെ സങ്കീര്‍ണമായ നിയമപ്രശ്നത്തില്‍ അകപ്പെടുത്താന്‍ കഴിയും. മറ്റൊരാള്‍ക്ക് ബാങ്ക് കാര്‍ഡോ വ്യക്തിഗത അക്കൗണ്ടോ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിന് മുമ്പ് പണം എന്തിനാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമായി അറിയണമെന്നും അദ്ദേഹം പറഞ്ഞു.