ഷാര്‍ജയില്‍ ‘അലൈപായുതേ സീസണ്1’ ദിലീപ്-നാദിര്‍ ഷോ അരങ്ങേറും

ദുബൈ: ദുബൈയിലെ പൊതുഗതാഗത രംഗത്ത് പുതിയ അധ്യായമായി നോല്‍ കാര്‍ഡുകള്‍ പുറത്തിറക്കുന്നു. യു.എ.ഇയുടെ ദേശീയ കാര്‍ഡ് പേയ്മെന്റ് സംവിധാനമായ ‘ജയ്വാനും’ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) ‘നോല്‍’ സംവിധാനവും സംയോജിപ്പിച്ചാണ് പുതിയ കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. ദുബൈയില്‍ നടന്ന ചടങ്ങില്‍ ആര്.ടി.എ ഡയറക്ടര്‍ ജനറല്‍ മാറ്റര്‍ അല്‍ തയറും സെന്‍ട്രല്‍ ബാങ്ക് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇതിനുള്ള പ്രഖ്യാപനം നടത്തി. പൊതുഗതാഗത യാത്രാനിരക്കുകള്‍ നല്‍കുന്നതിന് പുറമെ ടാക്സി യാത്രകള്‍, പാര്‍ക്കിംഗ് ഫീസ്, ഡിജിറ്റല്‍ പേയ്മെന്റുകള്‍, ചില്ലറ വ്യാപാരങ്ങള്‍ എന്നിവയ്ക്കൊക്കെ ഇനി ഈ ഒറ്റ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും.
യാത്രാ ടിക്കറ്റുകള്‍ക്ക് പുറമെ യു.എ.ഇയിലുടനീളമുള്ള ഷോപ്പിംഗ് ഔട്ട്ലെറ്റുകളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും ഒരു ബാങ്ക് കാര്‍ഡ് പോലെ ഈ പുതിയ നോല്‍-ജയ്വാന് കാര്‍ഡ് ഉപയോഗിച്ച് പണം നല്‍കാം. അക്കൗണ്ട് അധിഷ്ഠിത ടിക്കറ്റിംഗ് സാങ്കേതികവിദ്യയിലാണ് പുതിയ നോല്‍ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് സ്മാര്‍ട്ട്ഫോണുകളിലെ ആപ്പിള്‍ വാലറ്റ്, ഗൂഗിള്‍ വാലറ്റ് എന്നിവയുമായി ഈ കാര്‍ഡുകള്‍ ബന്ധിപ്പിക്കാം. ഇതിലൂടെ ഫിസിക്കല്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ട ആവശ്യം വരുന്നില്ല.
കാര്‍ഡ് ഉടമകള്‍ക്കായി രാജ്യത്തുടനീളം 120-ലധികം പ്രൊമോഷണല്‍ ഓഫറുകളും എക്സ്ക്ലൂസീവ് ഡിസ്കൗണ്ടുകളും ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ നോല്‍ അക്കൗണ്ടുകള്‍ നിയന്ത്രിക്കാനും കുടുംബാംഗങ്ങളുടെ കാര്‍ഡുകള്‍ ഒരൊറ്റ അക്കൗണ്ടില്‍ ലിങ്ക് ചെയ്യാനും സാധിക്കും. കുട്ടികളുടെ കാര്‍ഡുകളില്‍ രക്ഷിതാക്കള്‍ക്ക് നിശ്ചിത തുക വീതം ഓട്ടോമാറ്റിക് ടോപ്-അപ്പ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
കാര്‍ഡുകള്‍ നഷ്ടപ്പെടുകയോ മോഷണം പോവുകയോ ചെയ്താല്‍ മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈനായി കാര്‍ഡ് ബ്ലോക്ക് ചെയ്യാനും ബാക്കിയുള്ള തുക പുതിയ കാര്‍ഡിലേക്ക് മാറ്റാനും സാധിക്കും. യു.എ.ഇയുടെ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റല്‍ പേയ്മെന്റുകളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ പുതിയ പദ്ധതി വിലയിരുത്തപ്പെടുന്നത്.