കുട്ടികളുടെ വാഹന ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കട്ടെ: ഗതാഗത മന്ത്രി

വാഷിംഗ്ടണ്‍: അമേരിക്കയിലെ മിഷിഗണില്‍ നടന്ന കടുത്ത മത്സരത്തിനൊടുവില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും ഈജിപ്ഷ്യന്‍-അമേരിക്കന്‍ വംശജനുമായ ഡോ. അബ്ദുല്‍ എല്‍ സയദ് യു.എസ് സെനറ്റിലേക്ക് വിജയം നേടി. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലീം വംശജന് എന്ന ചരിത്ര നേട്ടവും അദ്ദേഹം സ്വന്തമാക്കി. ആരോഗ്യരംഗത്ത് സമഗ്ര മാറ്റങ്ങള്‍ കൊണ്ടുവരുന്ന ‘മെഡികെയര്‍ ഫോര്‍ ഓള്’ പദ്ധതിയും സാധാരണക്കാരുടെ ഉന്നമനവുമാണ് അദ്ദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍. കോര്‍പ്പറേറ്റുകളുടെയും വന്‍കിട പണക്കാരുടെയും സംഭാവനകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി പൂര്‍ണ്ണമായും ജനകീയ ഫണ്ടിലൂടെയാണ് അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തിയത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ മൈക്ക് റോജേഴ്സുമായാണ് മിഷിഗണില്‍ എല്‍ സയദ് ഏറ്റുമുട്ടിയത്. രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് മെഡിക്കല്‍ ഡോക്ടറും പബ്ലിക് ഹെല്‍ത്ത് പ്രൊഫസറുമായി സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് അബ്ദുല്‍ എല്‍ സയദ്. മിഷിഗണിലെ ആരോഗ്യ വിഭാഗം ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചരിത്രപ്രധാനമായ വിജയം അമേരിക്കന്‍ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയൊരു വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. പ്രചാരണത്തിനിടെ എല്‍-സയദിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കനത്ത ആക്രമണമാണ് നടത്തിയത്.