
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ദുബൈ : യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ കെഎംസിസി മണലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പിന്റെ ബ്രോഷര്‍ മുസ്്ലിംലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദ് പ്രകാശനം ചെയ്തു. ദേരയിലെ അല്‍ ശിഫ അല്‍ ഖലീജ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് 24ന് രാവിലെ 9 മണി മുതല്‍ രണ്ടു മണി വരെ ക്ലിനിക്കില്‍ വെച്ചാണ് മെഡിക്കല്‍ ക്യാമ്പ്.
ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ‘ഫാമിലി വെല്‍നസ് ഡേ’ എന്ന ശീര്‍ഷകത്തിലാണ് പരിപാടി. ഗൈനക്കോളജി, ഡെന്റല്‍,ഓര്‍ത്തോപെഡിക്,ഫിസിയോതെറാപ്പി,ജനറല്‍ എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ സൗജന്യ സേവനം നല്‍കും.
ഷുഗര്‍,പ്രഷര്‍ എന്നിവയും സൗജന്യമായി പരിശോധിക്കും ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ മുസ്്ലിംലീഗ് ജില്ലാ സെക്രട്ടറി കെ.കെ ഹംസക്കുട്ടി, കെഎംസിസി ജില്ലാ പ്രസിഡന്റ് ജമാല്‍ മനയത്ത്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര, മുന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്,ജില്ലാ വൈസ് പ്രസിഡന്റുമാരായ ആര്‍വിഎം മുസ്തഫ,അബ്ദുല്‍ ഷമീര്‍,സെക്രട്ടറി ഹനീഫ് തളിക്കുളം,മണ്ഡലം ആക്ടിങ് പ്രസിഡന്റ് റഷീദ് പുതുമനശേരി,കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് നൗഫല്‍, സെക്രട്ടറി അക്ബര്‍,തൃശൂര്‍ മണ്ഡലം പ്രസിഡന്റ് ഷമീര്‍ പങ്കെടുത്തു. മണലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായുള്ള സാംസ്കാരിക കലാപരിപാടികള്‍ ഡിസംബര്‍ 15ന് ദുബൈ കെഎംസിസി അല്‍ബറാഹ ആസ്ഥാനത്ത് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രഷനും 056 72156 17 എന്ന നമ്പറില്‍ ബന്ധപ്പെടാം.