
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : കെഎംസിസി ഷാര്‍ജ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ‘ഈദുല്‍ ഇമാറാത്ത്’ സംഘടിപ്പിക്കുന്നു. പരിപാടിയുടെ പ്രചാരണ കണ്വന്ഷന് ഷാര്‍ജ കെഎംസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഷ്റഫ് പൊയില്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദര്‍ മയ്യില്‍ അധ്യക്ഷനായി. സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ഇഖ്ബാല്‍ അള്ളാംകുളം, കണ്ണൂര്‍ ജില്ലാ ട്രഷറര്‍ മുഹമ്മദ് മാട്ടുമ്മല്‍,ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ദാലില്‍,ഹാഷിര്‍ അബ്ദുല്ല പ്രസംഗിച്ചു. ഈദുല്‍ ഇമാറാത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന പ്രചാരണ കൂപ്പണ്‍ ഉദ്ഘാടനം പ്രവര്‍ത്തക സമിതി അംഗം മുഹമ്മദലി കായച്ചിറക്ക് നല്കി അഷ്റഫ് പൊയില്‍ നിര്‍വഹിച്ചു. അസൈനാര്‍ ചപ്പാരപ്പടവ്,ഹംസ മൗലവി,അബ്ദുസ്സലാം ദാലില്‍,സുബൈര്‍ മക്കി,നൂറുദ്ദീന്‍,ഉമ്മര്‍കുട്ടി ഒ, അഹമ്മദ് കെകെ,അയ്യൂബ് കമ്പില്‍,മുഹമ്മദലി കെപി, അബ്ദുല്‍ ഖാദര്‍ കാലടി,ബഷീര്‍ പൂവ്വം,ജംഷീര്‍ കെ,ലത്തീഫ് കൊടിയില്‍,ബഷീര്‍ ഒകെ,സിദ്ദീഖ് പള്ളക്കന്‍,സിനാന് സി, മുഹമ്മദ് ജിഷാല്‍ സി പങ്കെടുത്തു. സി.ഷക്കീര്‍ സ്വാഗതവും മുഹമ്മദ്കുഞ്ഞി സി നന്ദിയും പറഞ്ഞു.