ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: ഫലസ്തീന് ജനതയുടെ സംസ്കാരവും പൈതൃകവും കലയും കരകൗശലവും വ്യക്തമാക്കുന്ന പരിപാടി ദുബൈയില്‍ നടക്കും. എക്സ്പോ സിറ്റിയിലെ ദുബൈ എക്സിബിഷന് സെന്ററിലാണ് ഓഗസ്റ്റ് 29ന് ആദ്യത്തെ ‘എമിറേറ്റ്സ് ലവ്സ് ഫലസ്തീന്’ പരിപാടി നടക്കുക. യുഎഇ സഹിഷ്ണുത-സഹവര്‍ത്തിത്വ മന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന് ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയില്‍ 20,000 ത്തിലധികം പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ ഫലസ്തീന് സമൂഹത്തിന്റെ സംസ്കാരവും പൈതൃകവും അവതരിപ്പിക്കും. കൂടാതെ ഗാനങ്ങള്‍, സംഗീതം, നാടോടി കലകള്‍, കോമഡി പരിപാടികള്‍ എന്നിവ അരങ്ങേറും. ഫലസ്തീന് ഗായകന് മുഹമ്മദ് അസഫ് പങ്കെടുക്കും. പ്രമുഖ കോമഡി താരം ഇമാദ് ഫറാജിനും പരിപാടിയുടെ ഭാഗമാകും. ഫലസ്തീന് കലകളും കരകൗശല വസ്തുക്കളും പൈതൃക പ്രദര്‍ശനങ്ങളും ഉണ്ടാകും. ഫലസ്തീന് സമൂഹങ്ങളുടെ സംരംഭങ്ങള്‍ക്ക് പ്രത്യേക വേദിയൊരുക്കും. പരമ്പരാഗത ഫലസ്തീന് വിഭവങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രത്യേക ഭക്ഷണ മേഖലയും ഉണ്ടായിരിക്കും. ‘Emirates Loves’ പരമ്പരയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുഎഇ-ഫലസ്തീന് ജനതകള്‍ തമ്മിലുള്ള സൗഹൃദവും സാമൂഹികസാംസ്കാരിക ബന്ധങ്ങളും ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.