ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: ഇത്തിഹാദ് റെയില്‍ സര്‍വീസിന്റെ ദുബൈ സ്റ്റേഷന് താമസിയാതെ തുറക്കും. നിര്‍മാണം പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30 ന് പ്രവര്‍ത്തനമാരംഭിക്കും. ദുബൈ അല്‍ യലായിസിലാണ് സ്റ്റേഷന് ഒരുങ്ങുന്നത്. പുതിയ സ്റ്റേഷന് വഴി ദുബൈയില്‍ നിന്ന് അബുദാബിയിലേക്ക് ഏകദേശം 57 മിനിറ്റില്‍ യാത്ര ചെയ്യാനാകും. ദുബൈയിലെ തെക്കന്‍ മേഖലയുടെ പ്രധാന ഗതാഗത ഹബ്ബായി സ്റ്റേഷന് മാറുമെന്നാണ് പ്രതീക്ഷ. ശൈഖ് സായിദ് റോഡില്‍ ജുമൈറ ഗോള്‍ഫ് എസ്റ്റ്റ്റിന് സമീപമാണ് സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ്, അല്‍ഫുര്‍ജാന്‍, ദുബൈ ഇന്‍വെസ്റ്റ്മെന്‍ര് പാര്‍ക്ക്, ഗ്രീന്‍ കമ്യൂണിറ്റി, ദുബൈ പ്രൊഡക്ഷന്‍ സിറ്റി, എക്സ്പോ സിറ്റി, ദുബൈ സൗത്ത് എന്നീ പ്രധാന റെസിഡന്‍ഷ്യല്‍, ബിസിനസ് മേഖലകള്‍ക്ക് സമീപമായിരിക്കും ഈ സ്റ്റേഷന്. ദുബൈ മെട്രോ റെഡ് ലൈനിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനുമായി ഈ സ്റ്റേഷന് ബന്ധിപ്പിക്കും. ഇതിനായി ഇത്തിഹാദ് റെയില്‍ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന പ്രത്യേക നടപ്പാലം നിര്‍മിച്ചുവരികയാണ്. അതായത് അബുദാബിയില്‍ നിന്ന് ട്രെയിനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് മെട്രോയിലേക്ക് എളുപ്പത്തില്‍ മാറാന്‍ കഴിയും. അല്‍മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് റോഡ് മാര്‍ഗം ഏകദേശം 30 മിനിറ്റ് അകലെയാണ്. ദുബൈ സൗത്ത്, വിമാനത്താവളം എന്നിവയുടെ വികസനം ശക്തമാകുന്നതോടെ ഈ മേഖലയില്‍ താമസക്കാരുടെയും ജീവനക്കാരുടെയും ബിസിനസുകളുടെയും എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ ഇത്തിഹാദ് റെയില്‍ സ്റ്റേഷന്റെ പ്രാധാന്യവും കൂടും. ഭാവിയില്‍ ദുബൈ മെട്രോ ഗോള്‍ഡ് ലൈനും വരുന്നതോടെ സ്റ്റേഷന്റെ ഗതാഗത ബന്ധം ഭാവിയില്‍ കൂടുതല്‍ വിപുലമാകും. ദുബൈ അംഗീകരിച്ച 34 ബില്യണ്‍ ദിര്‍ഹം ദുബൈ മെട്രോ ഗോള്‍ഡ് ലൈന്‍ പദ്ധതിക്ക് 42 കിലോമീറ്റര്‍ നീളവും 18 സ്റ്റേഷനുകളുമുണ്ടാകും. നിലവിലെ മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനൊപ്പം ഇത്തിഹാദ് റെയിലുമായും സംയോജിപ്പിക്കാനാണ് പദ്ധതി.