റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

ദുബൈ: പാസഞ്ചര്‍ സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകം യാത്രക്കാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബൈ-അബുദബി റൂട്ടില്‍ ആറ് അധിക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയില്‍. ഇതിലൂടെ വാരാന്ത്യത്തില്‍ 2,000ലേറെ അധിക സീറ്റുകള്‍ ലഭ്യമാകും. ഒക്ടോബര്‍ 3 ശനിയാഴ്ച മൂന്ന് അധിക സര്‍വീസുകളിലായി 1,000ലേറെ സീറ്റുകളും, ഒക്ടോബര്‍ 4 ഞായറാഴ്ച മൂന്ന് സര്‍വീസുകളിലായി വീണ്ടും 1,000ലേറെ സീറ്റുകളുമാണ് അനുവദിച്ചത്. ശനി, ഞായര്‍ ദിവസങ്ങളിലെ അധിക സര്‍വീസുകളുടെ സമയക്രമം: 12:14 അബുദാബിയില്‍ നിന്ന് ദുബൈയിലേക്ക്, 13:43 ദുബൈയില്‍ നിന്ന് അബുദാബിയിലേക്ക്, 16:43 അബുദാബിയില്‍ നിന്ന് ദുബൈയിലേക്ക്. അധിക സര്‍വീസുകളുടെ ടിക്കറ്റുകള്‍ വെള്ളിയാഴ്ച ഒക്ടോബര്‍ 2ന് ഉച്ചയ്ക്ക് 2 മണി മുതല്‍ വില്‍പ്പനയ്ക്ക് ലഭ്യമായി.
ദുബൈ-അബുദബി ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസ് സെപ്റ്റംബര്‍ 30നാണ് ആരംഭിച്ചത്. ദുബൈയിലെ അല്‍ യലായിസ് സ്റ്റേഷന് അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് സര്‍വീസ്. യാത്രക്ക് ഏകദേശം 64 മിനിറ്റ് മതിയാകും. ദുബൈ-അബുദാബി യാത്രക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പുറമെ പുതിയൊരു പൊതുഗതാഗത സംവിധാനമാണ് ഇതോടെ ലഭിച്ചത്. ടിക്കറ്റ് നിരക്ക് കംഫര്‍ട്ട് ക്ലാസ്: 39 ദിര്‍ഹം മുതല്‍, പ്രീമിയം ക്ലാസ്: 109 ദിര്‍ഹം മുതല്‍. തിരഞ്ഞെടുത്ത സര്‍വീസിനനുസരിച്ച് നിരക്കില്‍ വ്യത്യാസമുണ്ടാകാം. ഇത്തിഹാദ് റെയില്‍ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ദുബൈ-അബുദബി സര്‍വീസിന് പുറമെ ഷാര്‍ജയിലെ അല്‍ ദൈദ്, ഫുജൈറ എന്നിവിടങ്ങളിലേക്കും നിലവില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളുണ്ട്. കൂടുതല്‍ സ്റ്റേഷനുകള്‍ ഘട്ടംഘട്ടമായി ശൃംഖലയില്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി.