റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണം: പാകിസ്ഥാനി കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്; ദമാമിലും ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ ശാലയായ അരാംകോയ്ക്ക് നേരെ വന്‍ ആക്രമണം. ശനിയാഴ്ച അരാംകോ റിഫൈനറിക്ക് മുകളില്‍ വന്‍തോതില്‍ പുകയും തീജ്വാലകളും ഉയരുന്നതായി കണ്ടതിന് പിന്നാലെ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് ഹൂതികള്‍ രംഗത്തെത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം സംബന്ധിച്ച് സൗദി അധികാരികളുടെയോ അരാംകോയുടെയോ ഭാഗത്തുനിന്നോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
സന ഉള്‍പ്പെടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സഖ്യസേന തുടര്‍ച്ചയായി നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ ആക്രമണമെന്ന് ഹൂതി സൈനിക വക്താവ് സാമൂഹിത മാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം ഹൂതി നിയന്ത്രിത പ്രദേശങ്ങളില്‍ 60ഓളം വ്യോമാക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലക്ഷ്യമിട്ട കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം വന്‍ തീപിടിത്തത്തിന് കാരണമായെന്നും അദ്ദേഹം അവകാശപ്പെടുന്നു.
അതേസമയം, സനയിലും ഹൂതികളുടെ പ്രധാന ശക്തികേന്ദ്രമായ സദയിലും ഹൂതികള്‍ക്ക് നേരെ സൗദി സഖ്യ സേന വ്യോമാക്രമണം നടത്തി. ഞായറാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. യമന്‍ സായുധ സേനയുടെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്.