ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

അബുദാബി: ഇറാനുമായി ബന്ധപ്പെട്ട് യുഎഇ തൊഴില്‍ റെസിഡന്‍സികള്‍ റദ്ദാക്കുകയാണെന്നും ഇറാന് സാമ്പത്തിക സൗകര്യങ്ങള്‍ നല്‍കുകയാണെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് വ്യക്തമാക്കി. യുഎഇയില്‍ തൊഴില്‍ റെസിഡന്‍സികള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു എന്ന വാര്‍ത്ത ശരിയല്ലെന്ന് ഗര്‍ഗാഷ് പറഞ്ഞു. ഇറാന് സാമ്പത്തിക സൗകര്യങ്ങള്‍ നല്കുന്നു എന്ന പ്രചാരണവും തെറ്റാണ്. ചില പ്ലാറ്റ്ഫോമുകള് യുഎഇയെ ലക്ഷ്യമിട്ട് മോശപ്പെട്ട മീഡിയാ കാമ്പയിന് നടത്തുകയാണെന്ന് ഗര്‍ഗാഷ് ആരോപിച്ചു.
നിലവിലെ പ്രാദേശിക സംഭവവികാസങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സംഘര്‍ഷാനന്തര ഘട്ടത്തിനായി തയ്യാറെടുക്കുന്നതിലുമാണ് യുഎഇയുടെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു.
ഇറാനില്‍ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ വന്നതായി യുഎഇ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇറാന് അത് നിഷേധിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചതായി യുഎഇ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെടുത്തി ചിലര്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതായി അധികൃതരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഗര്‍ഗാഷിന്റെ പ്രസ്താവനയുണ്ടായത്. ഇറാന് ആക്രമണങ്ങള്‍’ അവസാനിപ്പിക്കണമെന്നും എല്ലാ ശത്രുതാപരമായ നടപടികളും ഉടന്‍ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. കൂടാതെ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും ഉപാധികളില്ലാതെയും വീണ്ടും തുറക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ആഗോള വ്യാപാരത്തിന്റെയും സമുദ്രസുരക്ഷയുടെയും സ്ഥിരതയ്ക്ക് ഇത് അനിവാര്യമാണെന്നാണ് യുഎഇയുടെ നിലപാട്.