ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: ദേശീയ മൂല്യങ്ങളും ദേശീയ സ്വത്വവും അടിസ്ഥാനമാക്കിയുള്ള നേതൃത്വശേഷി ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടിയുമായി ദുബൈ. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈയും മുഹമ്മദ് ബിന്‍ റാഷിദ് സ്കൂള്‍ ഓഫ് ഗവണ്മെന്റുമായി സഹകരിച്ചു കൊണ്ട് ‘Leadership through Values and National Identtiy’ എന്ന പേരിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. രണ്ട് ബാച്ചുകളിലായി വകുപ്പ് ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ഓഫീസ് മാനേജര്‍മാര്‍, ഷിഫ്റ്റ് സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ 65 ഉദ്യോഗസ്ഥരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. നേതൃത്വ ആശയങ്ങള്‍ പ്രായോഗികമായി നടപ്പാക്കാന്‍ സഹായിക്കുന്ന പ്രഭാഷണങ്ങള്‍, കേസ് സ്റ്റഡികള്‍, പരിശീലന പ്രവര്‍ത്തനങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയാണ് പരിപാടിയുടെ പ്രധാന ഘടകങ്ങള്‍. സര്‍ക്കാര്‍ പ്രവര്‍ത്തനരംഗത്തെ യാഥാര്‍ഥ്യങ്ങളുമായി നേതൃത്വ ആശയങ്ങളെ ബന്ധിപ്പിക്കുന്നതിനായി മുതിര്‍ന്ന നേതാവുമായുള്ള പ്രത്യേക സെഷനും ഒരുക്കിയിട്ടുണ്ട്.
നേതൃത്വ വികസനം സ്ഥാപനത്തിന്റെ ദൗത്യം കാര്യക്ഷമമായി നിര്‍വഹിക്കാനുള്ള ശേഷിയിലേക്കുള്ള നിക്ഷേപമാണെന്ന് ജിഡിആര്‍എഫ്എ ദുബൈ ഡയറക്ടര്‍ ജനറല്‍ ലഫ് :ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. ദേശീയ മൂല്യങ്ങളെ തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഫലിപ്പിക്കുകയും ടീമുകളുടെ പ്രകടനവും സേവന നിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുന്ന നേതൃത്വമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മൂല്യങ്ങളും ദേശീയ സ്വത്വവും നേതൃത്വത്തിന്റെ അടിസ്ഥാന തൂണുകളാണെന്നും അവ തീരുമാനമെടുക്കുന്നതിനും ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനുമുള്ള മാര്‍ഗദര്‍ശകമാണെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യമാര്‍ന്ന ടീമുകളെ ഫലപ്രദമായി നയിക്കാനും സുസ്ഥിരമായ തന്ത്രപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും യുഎഇയുടെ മൂല്യങ്ങളെ തൊഴില്‍മേഖലയിലും ഉപഭോക്തൃ അനുഭവത്തിലും പ്രാവര്‍ത്തികമാക്കാനും പരിശീലനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുസ്ഥിര വികസനം, ഹരിത സമ്പദ്വ്യവസ്ഥ, ഹരിത നവീകരണം, പരിസ്ഥിതി സാമൂഹിക സാമ്പത്തിക ഘടകങ്ങള്‍ പരിഗണിച്ചുള്ള തീരുമാനമെടുക്കല്‍ എന്നിവയും പരിശീലനത്തിന്റെ ഭാഗമാണ്. കൂടാതെ, വൈവിധ്യമാര്‍ന്ന തൊഴില്‍ സാഹചര്യങ്ങളില്‍ ഉള്‍ക്കൊള്ളുന്ന നേതൃത്വം, ടീം വികസനം, ആശയവിനിമയം, സഹകരണം, നവീകരണം എന്നിവയ്ക്കും പ്രാധാന്യം നല്കുന്നു. മുഹമ്മദ് ബിന്‍ റാഷിദ് സ്കൂള്‍ ഓഫ് ഗവണ്മെന്റില് രണ്ട് ദിവസങ്ങളിലായി പ്രതിദിനം അഞ്ച് മണിക്കൂര്‍ വീതമാണ് പരിശീലനം. ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തരായ, മൂല്യങ്ങളും സുസ്ഥിരതയും അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കുന്ന നേതൃത്വത്തെ വളര്‍ത്തിയെടുക്കുന്നതിലൂടെ ജിഡിആര്‍എഫ്എ ദുബൈയുടെ സ്ഥാപന ശേഷിയും ഭാവി സജ്ജീകരണവും കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.