ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: നബിദിന അവധി ദിവസത്തിലും ജിഡിആര്‍എഫ്എ സേവനങ്ങള്‍ തടസ്സമില്ലാതെ തുടരും. ദുബൈയിലെ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളുടെയും വിവിധ സേവന ചാനലുകളുടെയും ഓഗസ്റ്റ് 28 വെള്ളിയാഴ്ചയിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. അല്‍ അവീറിലെ പബ്ലിക് സര്‍വീസസ് വിഭാഗം ഉപഭോക്താക്കളെ രാവിലെ 6 മുതല്‍ രാത്രി 8 വരെ സ്വീകരിക്കും. അല്‍ മനാറ മുനിസിപ്പാലിറ്റി സെന്റര്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കും. അല്‍ ത്വവാറിലെ ഫ്രീ സോണ്‍ വിഭാഗവും രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് സേവനം നല്‍കുക. അതേസമയം, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ 3 അറൈവല്സിലെ എയര്‍പോര്‍ട്ട് സര്‍വീസ് സെന്റര്‍ ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. സേവന കേന്ദ്രങ്ങളില്‍ നേരിട്ടെത്താതെ തന്നെ ഇടപാടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജിഡിആര്‍എഫ്എയുടെ ഔദ്യോഗിക വെബ്സൈറ്റ് (gdrfad.gov.ae), ‘ദുബൈ നൗ’ (Dubai Now) ആപ്ലിക്കേഷന്‍ എന്നിവ വഴി 24 മണിക്കൂറും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാണ്. സംശയങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി 8005111 എന്ന കോള്‍ സെന്റര്‍ നമ്പറിലും ബന്ധപ്പെടാവുന്നതാണ്. സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പ് ആവശ്യമായ രേഖകളും നടപടിക്രമങ്ങളും ഉറപ്പുവരുത്തണമെന്നും പരമാവധി ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.