
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
കുവൈത്തില്‍ വാഹനം വില്ക്കുമ്പോള് പണമിടപാട് ബാങ്കിംഗ് സംവിധാനം വഴി ആയിരിക്കണമെന്ന നിബന്ധന നിര്‍ബന്ധമാക്കി വാണിജ്യ മന്ത്രാലയം ഉത്തരവിറക്കി. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും. വാഹന വില്പനയിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നു മന്ത്രാലയം ഉത്തരവില്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ ഒന്ന് മുതല്‍ വാഹനം വില്ക്കുമ്പോള് അതിന്റെ തുക ബാങ്ക് വഴി ട്രാന്‍സ്ഫര്‍ ചെയ്യണം. നേരിട്ട് പണം ക്യാഷ് ആയി കൊടുക്കാന്‍ കഴിയില്ല. അതിന്റെ രേഖ സഹല്‍ ആപ്പ് വഴി ഗതാഗത വകുപ്പില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാന്‍ കഴിയുകയുള്ളുവെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.