
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
ഷാര്‍ജ : കലുഷിതമായ സംഭവ വികാസങ്ങളാല്‍ കഴിഞ്ഞ ഒരുനൂറ്റാണ്ട് കാലമായി വാര്‍ത്താലോകത്തെ തലക്കെട്ടില്‍ നിറയുന്ന ഫലസ്തീനിലെ ഖുദ്സിന്റെ ആധികാരിക ചരിത്രം കൈരളിക്ക് പരിചയപ്പെടുത്താനായി പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനുമായ എംഎം അക്ബര്‍ രചിച്ച ‘ഖുദ്സിന്റെ ചരിത്രം’ എന്ന പുസ്തകം ഷാര്‍ജ ബുക്ക്ഫെയറില് പ്രകാശിതമായി. ഷാര്‍ജയിലെ പ്രമുഖ അഭിഭാഷകന് അഡ്വ. അബ്ദുല്‍ കരീം ഷാര്‍ജ,മദീന ഗ്രൂപ്പ് എംഡി പൊയില്‍ അഷ്റഫിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. എന്‍എം അക്ബര്‍ഷാ വൈക്കം പുസ്തകം പരിചയപ്പെടുത്തി. പൗരാണികവും ആധുനികവുമായ നിരവധി ആധികാരിക ചരിത്ര ഗ്രന്ഥങ്ങളെ ആസ്പദമാക്കി രചിച്ച പുസ്തകം യഥാര്‍ത്ഥ ചരിത്രം മനസിലാക്കിക്കൊടുക്കുന്നതില്‍ വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.