ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

മസ്കത്ത്: ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒമാനും ഇറാനും ചേര്‍ന്ന് താല്‍ക്കാലിക കപ്പല്‍പാത ഒരുക്കാനും കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്യാനും ധാരണയായി. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇതുസംബന്ധിച്ച സംയുക്ത ധാരണയായത്. ഹോര്‍മുസ് കടലിടുക്കിലൂടെ സംയുക്ത താല്‍ക്കാലിക ഷിപ്പിംഗ് ലെയിന്‍ സ്ഥാപിക്കാനാണ് പ്രധാനമായും ധാരണയായിട്ടുള്ളത്. ഇതിനായി കടലിടുക്കിലെ കടല്‍ മൈനുകള്‍ കണ്ടെത്തി നീക്കം ചെയ്യുന്നതിനായി സംയുക്ത പദ്ധതി നടപ്പാക്കും. സ്ഥിരമായ കപ്പല്പാതയും കടലിടുക്കിന്റെ ഭാവി മാനേജ്മെന്റും സംബന്ധിച്ച് സാങ്കേതിക ചര്‍ച്ചകള്‍ തുടരും. കപ്പലുകളുടെ ഗതാഗത നിയന്ത്രണം, വിവര കൈമാറ്റം, നാവിഗേഷന്‍, സുരക്ഷാ സേവനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക സംവിധാനവും രൂപപ്പെടുത്തും. അതേസമയം, ഇതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ ഇതിനകം നീക്കം ചെയ്തുകഴിഞ്ഞതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഹോര്‍മുസിലെ കപ്പല്‍ ഗതാഗതം വലിയ തോതില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. കടലിടുക്ക് തുറക്കാനുള്ള ഒമാന്‍-ഇറാന് ധാരണ ആഗോള എണ്ണവിപണിക്കും ഗള്‍ഫ് രാജ്യങ്ങളുടെ കയറ്റുമതിഇറക്കുമതി മേഖലയ്ക്കും നിര്‍ണായകമായേക്കും.