ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: ആറുമാസമായി തുടരുന്ന യുഎസ്-ഇറാന് യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞു. സുരക്ഷാ ആശങ്കകള്‍ ശക്തമായതോടെ നിരവധി കപ്പലുകള്‍ യാത്ര ഒഴിവാക്കുകയും ചില നാവികര്‍ കടലില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ആറുമാസത്തിനിടെ കപ്പലുകള്‍ക്ക് നേരെ 68 ആക്രമണസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അന്താരാഷ്ട്ര സമുദ്ര സംഘടനയായ ഐഎംഒ കണക്കാക്കുന്നു. ഗള്‍ഫിലും സമീപ ജലമേഖലകളിലുമായി ഇതുവരെ 68 സംഭവങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശരാശരി 2.6 ദിവസത്തിലൊരിക്കല്‍ എന്ന നിരക്കിലാണ് സംഭവങ്ങള്‍. കുറഞ്ഞത് 20 നാവികരും തുറമുഖ ജീവനക്കാരും കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു, ഒരാളെ കാണാതായി. സംഭവങ്ങളില്‍ അകപ്പെട്ടത് ഏകദേശം പകുതിയും എണ്ണക്കപ്പലുകളുമായി ബന്ധപ്പെട്ടതാണ്, 20 ശതമാനം കണ്ടെയ്നര്‍ കപ്പലുകളും 15 ശതമാനം ബള്‍ക്ക് കാരിയറുകളുമാണ്
ആകെയുണ്ടായ സംഭവങ്ങളില്‍ 47 എണ്ണം ആക്രമണങ്ങളായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത് ലൈബീരിയന്‍ പതാകയിലുള്ള കപ്പലുകളാണ്, 13 സംഭവങ്ങള്‍. പനാമ, മാര്‍ഷല്‍ ദ്വീപുകള്‍ എന്നിവയുടെ പതാകയിലുള്ള കപ്പലുകള്‍ 10 വീതം സംഭവങ്ങളില്‍ ഉള്‍പ്പെട്ടു.
ഏറ്റവുമൊടുവില്‍ ഇന്ന് പുലര്‍ച്ചെ ഒമാന്‍ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായി. ചൊവ്വാഴ്ച പുലര്‍ച്ചെ ഒമാന്‍ തീരത്തോട് ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ ഒരു എണ്ണക്കപ്പലിന് അജ്ഞാത പ്രൊജക്ടൈല്‍ പതിച്ചു. എന്ജിന് റൂമിന് കേടുപാടുകള്‍ സംഭവിക്കുകയും കപ്പലിന്റെ സഞ്ചാരം നിലയ്ക്കുകയും ചെയ്തു. യുകെ മാരിടൈം ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം കപ്പലിലെ മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണ്. ഒമാനിലെ ആഷ് ഷീഷായില് നിന്ന് ഏകദേശം 16.7 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് സംഭവം നടന്നത്. അതിനിടെ, ഇറാനും പാകിസ്ഥാനും തമ്മിലുള്ള ചര്‍ച്ചകളില്‍ ‘കാര്യമായ പുരോഗതി’ ഉണ്ടായതായി പാകിസ്ഥാന് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് തടയല്‍, ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കല്‍, സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇറാന് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതൃത്വവുമായി പാകിസ്ഥാന് സൈനിക മേധാവി അസിം മുനീറും നഖ്വിയും കൂടിക്കാഴ്ച നടത്തി. മേഖലയിലെ സമാധാനവും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുന്നതിനുള്ള വഴികളും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.