കുട്ടികളുടെ വാഹന ഉപയോഗം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രക്ഷിതാക്കള്‍ വാഹനം വില്‍ക്കട്ടെ: ഗതാഗത മന്ത്രി

സനാ: സൗദി അറേബ്യയുടെ അരാംകോ ഇന്ധന കേന്ദ്രങ്ങളും സ്ഥാപനങ്ങളും ആക്രമിക്കുമെന്ന് ഹൂതി വിമതരുടെ ഭീഷണി. സൗദിയുടെ വ്യോമഗതാഗതത്തിന് നേരെയും വീണ്ടും ആക്രമണമുണ്ടാകുമെന്നും ഭീഷണി മുഴക്കി. പേര് വെളിപ്പെടുത്താത്ത സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹൂതി മാധ്യമങ്ങളാണ് മുന്നറിയിപ്പ് പുറത്തുവിട്ടത്.
‘അരാംകോയുടെ കേന്ദ്രങ്ങളെല്ലാം യമന്‍ സായുധ സേനയുടെ ആക്രമണ പരിധിക്കുള്ളിലാണ്. അതിനാല്‍ അവിടെ നടത്തുന്ന നിക്ഷേപങ്ങള്‍ വലിയ നഷ്ടം വരുത്തിവെക്കുന്ന സാഹസികതയായിരിക്കും,’ എന്ന് ഹൂതികളുടെ സബ വാര്‍ത്താ ഏജന്‍സി സൈനിക ഉദ്യോഗസ്ഥന്റെ വാക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ, മക്ക, മദീന എന്നിവയുടെ വ്യോമ പാതകള്‍ ഒഴികെയുള്ള സൗദി അറേബ്യയുടെ മറ്റ് വ്യോമപാതകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അന്താരാഷ്ട്ര വിമാന കമ്പനികള്‍ വിട്ടുനില്‍ക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
യമന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുമായി യമനിലെ ഹൂതികള്‍ നിരന്തരം പോരാട്ടത്തിലാണ്. അമേരിക്കയും ഇസ്രായേലും ഇറാന് നേരെ വീണ്ടും സൈനിക ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഹൂതികളുടെ ഈ ഭീഷണി. ഇറാനുമായി അടുത്ത സഖ്യബന്ധം പുലര്‍ത്തുന്ന വിഭാഗമാണ് ഹൂതികള്‍. എന്നാല്‍ ഹൂതികളുമായി ബന്ധമില്ലെന്നാണ് ഇറാന്റെ നിലപാട്.