ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദോഹ: യുഎഇക്ക് നേരെ ഡ്രോണ്‍ ആക്രമണവും ജോര്‍ദാനെതിരെ മിസൈല്‍ ആക്രമണവും നടത്തിയതിനെ ഖത്തര്‍ ശക്തമായി അപലപിച്ചു. തിങ്കളാഴ്ച ഖത്തര്‍ ന്യൂസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം, ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്റെയും ഭൗമപരമായ അഖണ്ഡതയുടെയും ഗുരുതരമായ ലംഘനമാണ് ആക്രമണങ്ങളെന്ന് വ്യക്തമാക്കി. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും ലംഘനമാണെന്നും മന്ത്രാലയം പറഞ്ഞു. ഇറാന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ അപകടകരമായ സംഘര്ഷവ്യാപനത്തിന് ഇടയാക്കുമെന്നും സംഘര്‍ഷം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്കി. മേഖലയില്‍ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള നയതന്ത്ര, രാഷ്ട്രീയ നീക്കങ്ങളെ ഇത് ദുര്‍ബലപ്പെടുത്തുമെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന എല്ലാ സൈനിക നടപടികളും ആക്രമണങ്ങളും ഉടന്‍ പൂര്‍ണമായി അവസാനിപ്പിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം കൂടുതല്‍ വ്യാപിപ്പിക്കാവുന്ന നടപടികളില്‍ നിന്ന് എല്ലാ കക്ഷികളും വിട്ടുനില്‍ക്കണം. ഗൗരവമായ ചര്‍ച്ചകളിലേക്കും നയതന്ത്ര ചര്‍ച്ചകളിലേക്കും നേരത്തെ ഉണ്ടായ ധാരണകള്‍ പാലിക്കുന്നതിലേക്കും തിരിച്ചുവരണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.